സഹോദരി ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു: ദോഡബല്ലാപൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 28 കാരനായ യുവാവിനെയും സുഹൃത്തിനെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ദോഡബല്ലാപൂരിലെ താമസക്കാരനായ വെങ്കിടേഷ് (28), കൂട്ടുകാരൻ നിരഞ്ജൻ (27) എന്നിവരാണ് അറസ്റ്റിലായത്. കദിരനഹള്ളിയിലെ ഒരു ഫാമിൽ വെച്ച് മെക്കാനിക്കായ നവീൻ (30) എന്നയാളെ യാണ് ഞായറാഴ്ച ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

വഴിയാത്രക്കാരാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. ദൊഡാബള്ളാപൂർ റൂറൽ പോലീസ് കൊലപാതകക്കേസിൽ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ട നവീൻ, വെങ്കടേഷിന്റെ അനുജത്തി ഗായത്രിയെ വിവാഹം കഴിചിരുന്നുവെന്നും കല്യാണ ശേഷം നവീൻ ഭാര്യയെ എന്നും മദ്യപിച്ചു ശാരീരികമായും മാനസികമായും പീഡിപ്പിക്കുവായിരുന്നുവെന്നും, ഇതേ ചൊല്ലി വെങ്കിടേഷും നവീനും തമ്മിലുള്ള തർക്കം പതിവായിരുന്നു. ഇക്കാര്യം സംസാരിക്കാനായി വെങ്കിടേഷ് നവീനെ ഫാമിലേക്ക് വിളിച്ചു വരുത്തി സുഹൃത്തായ നിരഞ്ജന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts