റിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ.

റിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ. മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപയാണ്. 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവ് ലഭിക്കും. അതേസമയം, മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും. രാവിലെ ആറ് മുതൽ എട്ടുവരെയും വൈകീട്ട് ഒമ്പതുമുതൽ 11വരെയുമുള്ള 50 ശതമാനം ഇളവ് തുടരും. റിപ്പബ്ലിക് ദിനത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ്.എൻ ജങ്ഷൻ വരെ രാവിലെ…

Read More

അഞ്ചു രൂപ നിരക്കിൽ യാത്ര, പിറന്നാൾ സമ്മാനമായി യാത്ര ഒരുക്കി കൊച്ചി മെട്രോ

കൊച്ചി : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. ജൂൺ 17 ആണ് ഈ  ആനുകൂല്യം മെട്രോയിൽ ലഭ്യമാകുന്നത്. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്കു യാത്ര ചെയ്താലും ഈ നിരക്കിൽ യാത്ര ചെയ്യാം. എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് മാത്രം എടുത്താൽ മതി. മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക എന്നതാണു ഇതിലൂടെ  ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ആലുവയിൽ നിന്ന്…

Read More

കൊച്ചി മെട്രോ തൂണിലെ ചെരുവ്; കാരണം നിർമ്മാണത്തിലെ അപാകത

കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂൺ ചരിഞ്ഞത് പൈലുകൾ ഭൂമിക്കടിയിലെ പാറയിൽ കൃത്യമായി ഉറപ്പിക്കാത്തതിനാലാണെന്ന് ഭൗമശാസ്ത്ര പഠനത്തിൽ കണ്ടെത്തൽ. മെട്രോ തൂണുകൾ നിർമിക്കുമ്പോൾ സാധാരണ ഗതിയിൽ നാലു പില്ലറുകൾ മണ്ണിലേക്ക് ഇറക്കി ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇവിടെ അത്തരത്തിൽ യോജിപ്പിച്ചതായി കാണുന്നില്ല. പൈലുകളും പാറയും തമ്മിൽ ഒരു മീറ്ററോളം അകലമുള്ളതായാണ് പരിശോധനയിൽ വ്യക്തമായത് എന്നും റിപ്പോർട്ട് ചൂണ്ടികാട്ടി. ഭൂമിക്കടിയിലേക്ക് ഇറക്കുന്ന പൈലുകൾ ഇരട്ടി വ്യാസത്തിലാണ് പാറയിൽ ഉറപ്പിക്കാറുള്ളത്. അതിനുശേഷം അവയുടെ മുകളിൽ പൈൽ കാപ്പ് സ്ഥാപിക്കും. ഇതിന്…

Read More

കൊച്ചി മെട്രോ ട്രാക്കിൽ നേരിയ ചരിവ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

കൊച്ചി: കേരളത്തിലെ ഏക മെട്രോയായ കൊച്ചി മെട്രോ റെയിൽ അധികൃതർ പത്തടിപ്പാലത്തിനടുത്തുള്ള 347-ാം നമ്പർ തൂണിനു മുകളിലുള്ള ട്രാക്കിൽ നേരിയ ചരിവ് കണ്ടെത്തിയതിനെത്തുടർന്ന് ട്രെയിനുകൾ കടന്നുപോകുമ്പോൾ വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം ട്രാക്കിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് ചരിവ് കണ്ടെത്തിയത്. പോയിന്റ് വഴി കടന്നുപോകുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 35 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററായി കുറച്ചു.  ഓപ്പറേറ്റർമാർ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ, ഇത് ഭൂഗർഭ മണ്ണിന്റെയും ചുമക്കുന്ന സ്‌ട്രാറ്റുകളുടെയും ഗുണങ്ങളിലുണ്ടായേക്കാവുന്ന മാറ്റങ്ങൾ, അടിയിൽ നേരിയ തോതിൽ ബാധിക്കുകയും ട്രാക്കിലെ തെറ്റായ ക്രമീകരണത്തിന് കാരണമാവുകയും ചെയ്‌തേക്കാമെന്ന്…

Read More
Click Here to Follow Us