അഞ്ചു രൂപ നിരക്കിൽ യാത്ര, പിറന്നാൾ സമ്മാനമായി യാത്ര ഒരുക്കി കൊച്ചി മെട്രോ

കൊച്ചി : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ.

ജൂൺ 17 ആണ് ഈ  ആനുകൂല്യം മെട്രോയിൽ ലഭ്യമാകുന്നത്. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്കു യാത്ര ചെയ്താലും ഈ നിരക്കിൽ യാത്ര ചെയ്യാം. എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് മാത്രം എടുത്താൽ മതി.

  വിജയും സംഗീതയും ഒന്നിക്കുന്നു

മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക എന്നതാണു ഇതിലൂടെ  ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ആലുവയിൽ നിന്ന് പേട്ടയിലേക്കുള്ള യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരമായാലും ടിക്കറ്റ് നിരക്ക് 5 രൂപ തന്നെ.

2017 ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്. ജനുവരി 19 ന് പൊതുജനങ്ങൾക്കായി കൊച്ചി മെട്രോ തുറന്ന പ്രവർത്തനം ആരംഭിച്ചു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച്‌   ജൂൺ മാസം ആദ്യം മുതൽ 17 വരെ നിരവധി പരിപാടികളാണ് മെട്രോ ഒരുക്കിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts