വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

ബെംഗളൂരു: ഗൂഡല്ലൂരിൽ പോലീസ് കോണ്‍സ്റ്റബിളിന്റെ വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വച്ചിരുന്ന വയര്‍ലെസ് ഹാന്‍ഡ് സെറ്റാണ് കാണാതായത്.

പഴയ ബസ് സ്റ്റാന്‍ഡ് സിഗ്‌നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. സമീപത്ത് കാറും നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ നിന്നാണ് വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് മോഷണം. സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് യുവാവിനെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. പ്രതിയില്‍നിന്ന് വയര്‍ലെസ് ഹാന്‍ഡ് സെറ്റ് കണ്ടെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts