മാധ്യമ പ്രവർത്തകയുടെ മരണം ; പ്രതി ഇപ്പോഴും മറവിൽ തന്നെ

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തയ സംഭവത്തില്‍ ആരോപണവിധേയനായ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ പൊലീസ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് റോയിട്ടേഴിസിലെ ജീവനക്കാരിയായ കാസർക്കോട് സ്വദേശിനി ശ്രുതി നാരായണനെ വൈറ്റ്ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. പ്രതിയെ ക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് കണ്ടെത്താനായില്ല.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

നരഹനഹള്ളിയിലെ തങ്ങളുടെ അടച്ചിട്ട അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതി നാരായണനെ(35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്ത് (42) ഇവിടെ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ശ്രുതിയുടെ ബന്ധുക്കള്‍ അനീഷിന് എതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നാണ് ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ കണ്ടെത്തി ചോദ്യംചെയ്താലേ കേസില്‍ തുടര്‍നടപടിയുണ്ടാകൂ എന്ന നിലപാടിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts