ബിബിഎംപിയുടെ ടിപ്പറുകൾ 2021ൽ ഉണ്ടാക്കിയത് എട്ടോളം മാരക അപകടങ്ങൾ

ബെംഗളൂരു: മാലിന്യ ശേഖരണത്തിനായി ബിബിഎംപി വിന്യസിച്ച ടിപ്പറുകൾ 2021ൽ എട്ട് മാരക അപകടങ്ങൾക്ക് കാരണമായതായി ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നൽകിയ അപകട വിശകലന റിപ്പോർട്ട് വെളിപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹെബ്ബാളിൽ 14 വയസുകാരിയായ അക്ഷയയുടെ മുകളിലൂടെ അമിതവേഗതയിൽ വന്ന ടിപ്പർ പാഞ്ഞുകയറിയതാണ് അവസാനമായി റിപ്പോർട്ട് ചെയ്ത കേസ്.

ഭാഗിക ലോക്ക്ഡൗണുകളും ഗതാഗത രഹിത റോഡുകളും ആവാം 2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വലിയൊരു സംഖ്യ മാരകമായ നിരവധി അപകടങ്ങൾക്ക് കാരണമായതെന്ന് ജോയിന്റ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തേ ഗൗഡ പറഞ്ഞു.

“24/7 നഗരം ചുറ്റി സഞ്ചരിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകിയതിനാൽ, നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഞങ്ങൾ കൂടുതൽ കർശനമായിത്തീർന്നിരിക്കുന്നുവെന്നും അപകടങ്ങൾ തടയാൻ ഞങ്ങൾ ഇടയ്ക്കിടെ അവരെ ബോധവൽക്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2018ൽ ബിബിഎംപിയുടെ വാഹനങ്ങൾ മൂന്ന് മാരകമായ അപകടങ്ങളാണ് ഉണ്ടാക്കിയത്. 2019ൽ ഇതിന്റെ എണ്ണം അഞ്ചായി ഉയർന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച 2020ൽ മൂന്ന് മാരകമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, 2021 ലെ എട്ട് എണ്ണം വലുതാണ്. എന്നാൽ ഡ്രൈവർമാർക്കായി ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നാണ് ബിബിഎംപി ഉദ്യോഗസ്ഥരും പറയുന്നത്.

എല്ലാ അപകടങ്ങളിലും ബിബിഎംപിയുടെ ട്രക്കുകൾക്കാണ് പിഴവ് പറ്റിയതെന്ന് പറയാനാകില്ലന്നും എസ്ഡബ്ല്യുഎം ബിബിഎംപി ജോയിന്റ് കമ്മീഷണർ സർഫറാസ് ഖാൻ പറഞ്ഞു. വർഷങ്ങളായി ഞങ്ങളുടെ കോംപാക്റ്റർ ഡ്രൈവർമാർക്കായി ഞങ്ങൾ പതിവായി പരിശീലനവും സെൻസിറ്റൈസേഷൻ പ്രോഗ്രാമുകളും നടത്തിവരുന്നുണ്ട്. എന്നാൽ സമീപകാലത്തായി റിപ്പോർട്ട് ചെയ്ത സംഭവങ്ങളുടെ വെളിച്ചത്തിൽ, ഞങ്ങൾ മറ്റൊരു റൗണ്ട് പരിശീലനം കൂടി നടത്തു മെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us