നോ എസി ക്യാമ്പയി‍നുമായി ഒല, ഊബർ ടാക്സികൾ

ഹൈദരാബാദ്: ഇന്ധനവില അനുദിനം കുത്തനെ കൂടുന്നതിനാല്‍ ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍ അറിയിച്ചു.

ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി ഹൈദരാബാദില്‍ ‘നോ എസി’ ക്യാംപയിന്‍ നടക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍കേഴ്സ് യൂനിയന്‍ വ്യക്തമാക്കി.

ഡ്രൈവര്‍മാരുടെ പരാതി കേള്‍ക്കാനും പ്രശ്‌നം പരിഹരിക്കാനും ഒല/ഊബര്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. ഹൈദരാബാദില്‍ ഡീസല്‍ വില ലിറ്ററിന് 98.10 രൂപയാണ്. ഗതാഗത വകുപ്പ് ഇടപെടണം. എസി ഉപയോഗിച്ചുള്ള സവാരിക്ക്, കിലോമീറ്ററിന് 24-25 രൂപയെങ്കിലും വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. നിലവില്‍ കിലോമീറ്ററിന് 12-13 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ എയര്‍ കന്‍ഡീഷനറുകള്‍ ഉപയോഗിക്കാതിരുന്നാല്‍ ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തീര്‍ചയായും മനസിലാക്കുന്നു എന്നും യൂനിയന്‍ പ്രതിനിധികള്‍ പറയുന്നു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ടാക്സികളില്‍ ‘നോ എസി’ ക്യാംപയിന്‍ ആദ്യമായി ആരംഭിച്ചത് കൊല്‍കത്തയിലാണ്. ഡല്‍ഹി, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലെ ടാക്സി ഡ്രൈവര്‍മാരും ഇതേ ക്യാമ്പയി‍ൻ നടപ്പാക്കിയിരുന്നു. ഹൈദരാബാദിലെ ഡ്രൈവര്‍മാര്‍ അടുത്തിടെയാണ് ഇത് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
[masterslider id="10"]

Related posts