കേരള ഘടകത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി.

ഹരിയാന: കേരള ഘടകത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ ഭാരവാഹികളേയും പിരിച്ചുവിട്ടതെന്നാണ് വിശദീകരണം. എഎപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഹരിയാന ഘടകത്തെ പൂര്‍ണമായും പിരിച്ചുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബൂത്ത് തലം മുതല്‍ കേഡര്‍ സംവിധാനം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

എല്ലാ തലങ്ങളിലും ഭാരവാഹികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വതത്തെ തെരഞ്ഞെടുക്കുന്നതിനാണ് പിരിച്ചുവിടല്‍ നടത്തിയതെന്ന് എഎപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഘടകം പിരിച്ചു വിട്ടെങ്കിലും നേതാക്കള്‍ പഴയപോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ജാഗ്രതയോടെയും ചിട്ടയോടെയും നീങ്ങി തെരഞ്ഞെടുപ്പില്‍ മികച്ച ഫലമുണ്ടാക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനായി വലിയ പ്രവര്‍ത്തന പദ്ധതികളും എഎപി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. സമാനമായ രീതിയില്‍ നേരത്തെ, എഎപി കേരള ഘടകവും ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

കേരളത്തില്‍ നിലവിലുണ്ടായിരുന്ന പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാത്തതും പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതുമടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പിരിച്ചുവിടല്‍ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts