പിള്ളേരെ പാസ് ആക്കിയെടുക്കാൻ സർക്കാരിന്റെ അടുത്ത ട്രിക്ക്; എസ്എസ്എൽസി വിജയം മെച്ചപ്പെടുത്തിയാൽ അധ്യാപകർക്ക് പാരിതോഷികം

ബെംഗളൂരു : കർണാടകത്തിലെ സർക്കാർ സ്കൂളുകളിൽ എസ്എസ്എൽസിക്ക് വിജയം മെച്ചപ്പെടുത്തിയാൽ അധ്യാപകർക്ക് പാരിതോഷികംനൽകാൻ തീരുമാനം. വിദേശയാത്ര, വിദേശത്ത് പരിശീലനം, കാഷ് അവാർഡ് അടക്കമുള്ളവയായിരിക്കും പാരിതോഷികമായി നൽകുക.

ഉടൻതന്നെ ഇത് നടപ്പാക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസവകുപ്പ് മന്ത്രി മധുബെംഗാരപ്പ അറിയിച്ചു. സർക്കാർ സ്കൂളുകളിൽ കൂടുതൽ വിദ്യാർഥികളെ ചേർക്കുന്ന അധ്യാപകർക്കും വിദേശയാത്ര വാഗ്ദാനംചെയ്തിട്ടുണ്ട്.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

എസ്എസ്എൽസി പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകളിലെ അധ്യാപകർക്കുനേരേ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

സ്കൂൾ വികസന, മോണിറ്ററിങ് കമ്മിറ്റികൾ എല്ലാമാസവും യോഗംചേരാനും അക്കാദമികമികവ് ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും നിർദേശംനൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts