ലിവിങ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ഗുജറാത്തിലെ സൗരാഷ്ട്രയിലാണ് സംഭവം. 20കാരിയായ പുഷ്പാദേവിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കൊലപാതകത്തിൽ പിടിയിലായ മധ്യപ്രദേശ് സ്വദേശി നരേന്ദ്രസിങ് ധ്രുവേലാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. മൂന്ന് മാസമായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു ഇരുവരും. ഒരുമിച്ച് താമസിച്ചിരുന്ന സൗരാഷ്ട്രയിലെ ഒരു ലേബർ ക്വാർട്ടേഴ്സിലായിരുന്നു കൊലപാതകം. കഴിഞ്ഞദിവസം ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ, യുവാവ് മരക്കമ്പ് കൊണ്ടും ബെൽറ്റ് കാെണ്ടും പുഷ്പാദേവിയെ മർദിക്കുകയായിരുന്നു. അതുകൊണ്ടും തീരാതെ, യുവതിയുടെ മുഖത്ത് ഇയാൾ കടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി…
Read MoreDay: 1 December 2025
ജോലി സമ്മർദ്ദം;പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്കു ശ്രമിച്ചു
ആലപ്പുഴ മാവേലിക്കരയിൽ സിപിഒയുടെ ആത്മഹത്യാശ്രമം. മാവേലിക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഖിൽ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥൻ്റെ അമിത ജോലി സമ്മർദ്ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മൽ കടവ് പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
Read Moreലക്ഷ്യം 2028 നിയമസഭാ തിരഞ്ഞെടുപ്പ്; ഡി.കെ. ശിവകുമാർ
ബെംഗളൂരു : തന്റെ പരിമിതികളെക്കുറിച്ച് ബോധ്യമുണ്ടെന്നും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കുന്നതിനുവേണ്ടി പാർട്ടിയെ ഒരുക്കുകയാണ് ലക്ഷ്യമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംസ്ഥാനത്തെ അധികാരമാറ്റം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അഭിപ്രായവ്യത്യാസമില്ല. ഒരിടത്തും അദ്ദേഹത്തിന്റെ നിലപാടിനെതിരേ താൻ സംസാരിച്ചിട്ടില്ല. കർണാടകയിലെ ജനങ്ങൾക്ക് സർക്കാരിൽ ഏറെ പ്രതീക്ഷയുണ്ട്. അത് പാലിക്കുന്നതിനാണ് താനും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു. കഴിഞ്ഞദിവസം സിദ്ധരാമയ്യയുടെ വീട്ടിൽ നടത്തിയ ചർച്ചയെ തുടർന്നാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ഇരുവരും തമ്മിലുള്ള തർക്കം താത്കാലികമായിട്ടെങ്കിലും പരിഹരിക്കപ്പെട്ടത്. സംസ്ഥാനത്ത് അധികാരമാറ്റം ഉടൻ വേണ്ടെന്നാണ്…
Read Moreകടി വരുന്ന വഴികൾ; നഗരത്തിലെ തെരുവുനായകളുടെ കണക്കെടുക്കാൻ അധ്യാപകർ
ബെംഗളൂരു : നഗരത്തിൽ തെരുവുനായകളുടെ കണക്കെടുപ്പ് നടത്താൻ സ്കൂൾ അധ്യാപകരെ നിയോഗിക്കാൻ കോർപ്പറേഷന്റെ ഉത്തരവ്. ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ കമ്മിഷണറാണ് ഉത്തരവിട്ടത്. ഇതിനെതിരേ സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് രംഗത്തെത്തി. അധ്യാപകർക്ക് അക്കാദമികമായ ഒട്ടേറെ ജോലികളുണ്ടെന്നും ഇതിനിടെ തെരുവുനായകളുടെ കണക്കെടുക്കാൻ കഴിയില്ലെന്നും അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾ ഓഫ് കർണാടക(കാംസ്) വ്യക്തമാക്കി. തെരുവുനായകളെ നിയന്ത്രിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് കണക്കെടുപ്പ് നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചത്. സ്കൂൾപരിസരത്തും സമീപപ്രദേശങ്ങളിലുമുള്ള നായകളുടെ കണക്കെടുപ്പ് സ്കൂൾ ജീവനക്കാർ നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. അധ്യാപകർ അടക്കമുള്ള ജീവനക്കാർക്ക്…
Read More1.10 കോടി മുടക്കി കേരള മുഖ്യമന്ത്രി പിണറായിവിജയന് പുതിയ വാഹനം; ധനമന്ത്രി ഉത്തരവിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം…
Read Moreപിള്ളേരെ പാസ് ആക്കിയെടുക്കാൻ സർക്കാരിന്റെ അടുത്ത ട്രിക്ക്; എസ്എസ്എൽസി വിജയം മെച്ചപ്പെടുത്തിയാൽ അധ്യാപകർക്ക് പാരിതോഷികം
ബെംഗളൂരു : കർണാടകത്തിലെ സർക്കാർ സ്കൂളുകളിൽ എസ്എസ്എൽസിക്ക് വിജയം മെച്ചപ്പെടുത്തിയാൽ അധ്യാപകർക്ക് പാരിതോഷികംനൽകാൻ തീരുമാനം. വിദേശയാത്ര, വിദേശത്ത് പരിശീലനം, കാഷ് അവാർഡ് അടക്കമുള്ളവയായിരിക്കും പാരിതോഷികമായി നൽകുക. ഉടൻതന്നെ ഇത് നടപ്പാക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസവകുപ്പ് മന്ത്രി മധുബെംഗാരപ്പ അറിയിച്ചു. സർക്കാർ സ്കൂളുകളിൽ കൂടുതൽ വിദ്യാർഥികളെ ചേർക്കുന്ന അധ്യാപകർക്കും വിദേശയാത്ര വാഗ്ദാനംചെയ്തിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകളിലെ അധ്യാപകർക്കുനേരേ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സ്കൂൾ വികസന, മോണിറ്ററിങ് കമ്മിറ്റികൾ എല്ലാമാസവും യോഗംചേരാനും അക്കാദമികമികവ് ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും നിർദേശംനൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read Moreഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 പേർ മരിച്ചു
മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദ്ദമായി മാറും. മഴക്കെടുതിയിൽ ഒട്ടനവധി ജീവനുകളാണ് പൊലിയുന്നത്. ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. അതേസമയം, ചെന്നൈ അടക്കമുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും എന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ, പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായെന്ന് റിപ്പോർട്ട്. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.…
Read Moreമാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾ വീടിന് മുന്നിൽ കളിക്കുന്നവർ ആണെങ്കിൽ ശ്രദ്ധിക്കുക!
ബെംഗളൂരു: വീടുകളുടെ പരിസരത്തോ റോഡുകളിലോ കളിക്കുന്ന കുട്ടികളെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുന്ന നിരവധി സംഭവങ്ങൾ മുമ്പ് പുറത്തുവന്നിട്ടുണ്ട്, സമാനമായ ഒരു ഭയാനകമായ സംഭവം നെലമംഗലയിലും നടന്നു . നെലമംഗലയിലെ ഒരു വീടിന് മുന്നിൽ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മേൽ ഒരു കാർ ഇടിച്ചുകയറുകയായിരുന്നു . ഭാഗ്യവശാൽ, കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു, ആശുപത്രിയിൽ ചികിത്സയിലാണ്. നെലമംഗല ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നെലമംഗലയിലെ ടിബി സ്റ്റോപ്പിന് സമീപമുള്ള സുഭാഷ് നഗർ വളവിൽ അമിതവേഗതയിൽ എത്തിയ മാരുതി എട്രിക്ക കാർ നിയന്ത്രണം വിട്ട് വീടിന് മുന്നിൽ…
Read Moreബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല; നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്; രാജീവ് ചന്ദ്രശേഖർ
ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ലെന്നും നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആർഎസ്എസിന്റെ സഹായം അഭ്യർത്ഥിച്ചതായും രാജിവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പിസം വലിയ വെല്ലുവിളിയാകുമെന്നായിരുന്നു താൻ ആദ്യം ഇവിടെ എത്തിയപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ ഗ്രൂപ്പിസം കണ്ടിട്ടില്ല. അങ്ങനെയൊരു അനുഭവവും ഉണ്ടായിട്ടില്ല. എല്ലാവരും പിന്തുണ നൽകുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്. അതിനെ നെഗറ്റീവായിട്ട് കാണുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.
Read Moreരാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്തയാള്‍: റിനി ആന്‍ ജോര്‍ജ്
സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആളാണ് രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുതെന്നും റിനി പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ട് വരാതിരിക്കാനാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്ന് റിനി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വറിനെതിരെ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് റിനി പറയുന്നു.
Read More