ഓടയിൽ നവജാതശിശുവിന്റെ മൃതദേഹം

ബെംഗളൂരു: ഹാസനിലെ കുവേംപുനഗർ എക്സ്റ്റൻഷനിലെ ഓടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി.

ശിശുവിനെ പൊക്കിൾക്കൊടി മുറിച്ചുമാറ്റാത്തനിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ കൈപ്പത്തികൾ, കാലുകൾ, മുഖം എന്നിവയുടെ നിറം ഇരുണ്ടിരുന്നു. മുഖത്തും നെഞ്ചിലും പോറലുകളുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്തു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മോർച്ചറിയിലേക്കുമാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
  ഫ്ലാറ്റ് ഉടമകളുടെ ആശങ്കയൊഴിയുന്നില്ല; നിങ്ങളുടെ ഫ്ലാറ്റിന്മേൽ നിങ്ങൾക്ക് അവകാശമുണ്ടോ? അപ്പാർട്ട്‌മെന്റ് ബില്ലിലെ കല്ലുകടികൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts