മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീയെ കെട്ടിയിട്ട് മർദ്ദിച്ചു; 3 പേർ അറസ്റ്റിൽ 

ബെംഗളൂരു: മാർക്കറ്റില്‍ നിന്നും മീൻ മോഷ്ടിച്ചെന്നാരോപിച്ച്‌ സ്ത്രീക്ക് ക്രൂരമർദനം.

ഉഡുപ്പിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മർദിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. കർണാടക ഉഡുപ്പിയിലെ മാല്‍പേയില്‍ സംഭവം.

വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്‍ക്ക് ആണ് ക്രൂരമർദനം ഏറ്റത്.

  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

മാല്‍പേ സ്വദേശികളായ സുന്ദർ, ശില്‍പ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതല്‍ പേർക്ക് എതിരെ കേസെടുക്കുമെന്നും സ്ത്രീയെ ആക്രമിച്ചവർ ആരൊക്കെയെന്ന് ദൃശ്യങ്ങള്‍ നോക്കി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

മാല്‍പേയിലെ മത്സ്യമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. മീൻ മോഷ്ടിച്ചുവെന്നാരോപിച്ച്‌ ലക്ഷ്മിയെ മാർക്കറ്റിന് സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us