ലക്ഷ്യം 2028 നിയമസഭാ തിരഞ്ഞെടുപ്പ്; ഡി.കെ. ശിവകുമാർ

ബെംഗളൂരു : തന്റെ പരിമിതികളെക്കുറിച്ച് ബോധ്യമുണ്ടെന്നും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കുന്നതിനുവേണ്ടി പാർട്ടിയെ ഒരുക്കുകയാണ് ലക്ഷ്യമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംസ്ഥാനത്തെ അധികാരമാറ്റം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അഭിപ്രായവ്യത്യാസമില്ല. ഒരിടത്തും അദ്ദേഹത്തിന്റെ നിലപാടിനെതിരേ താൻ സംസാരിച്ചിട്ടില്ല. കർണാടകയിലെ ജനങ്ങൾക്ക് സർക്കാരിൽ ഏറെ പ്രതീക്ഷയുണ്ട്. അത് പാലിക്കുന്നതിനാണ് താനും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.

  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

കഴിഞ്ഞദിവസം സിദ്ധരാമയ്യയുടെ വീട്ടിൽ നടത്തിയ ചർച്ചയെ തുടർന്നാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ഇരുവരും തമ്മിലുള്ള തർക്കം താത്കാലികമായിട്ടെങ്കിലും പരിഹരിക്കപ്പെട്ടത്. സംസ്ഥാനത്ത് അധികാരമാറ്റം ഉടൻ വേണ്ടെന്നാണ് ദേശീയനേതൃത്വത്തിന്റെ അഭിപ്രായമെന്നാണ് സൂചന.

ഇപ്പോൾ സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ മുന്നോട്ടുള്ള യാത്ര അത്ര സുഗമമായിരിക്കില്ലെന്നാണ് വിലയിരുത്തൽ. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവകുമാറിനെ മുഖ്യമന്ത്രിസ്ഥാനാർഥിയാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയെന്നാണ് വിവരം.  ഡി.കെ. ശിവകുമാർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us