ബെംഗളൂരു: നഗരത്തിലുടനീളമുള്ള വഴിയോരക്കച്ചവടക്കാരുടെ പുതിയ സർവേ നടത്താൻ ഒരുങ്ങി ബിബിഎംപി. ആദ്യമായി, ജിഐഎസ് അടിസ്ഥാനമാക്കിയുള്ള വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സർവേ നടത്താനാണ് പൗരസമിതി പദ്ധതിയിടുന്നത്. എൻഫോഴ്‌സ്‌മെന്റ് ഏജൻസികളിൽ നിന്ന് തെരുവ് കച്ചവടക്കാർ നേരിടുന്ന ദൈനംദിന പീഡനത്തെക്കുറിച്ച് പരാതിപ്പെടുന്ന നിരവധി യൂണിയനുകളുടെ നിരന്തരമായ പരാതികൾക്ക് ശേഷമാണ് ഈ നീക്കം. സർവേയുടെ ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ ബുധനാഴ്ച ബിബിഎംപി ടെൻഡർ നൽകി. ടെൻഡർ പ്രകാരം, പ്രഖ്യാപനങ്ങളൊന്നും നടത്താതെ നിലവിലുള്ള കച്ചവടക്കാരുടെ സ്ഥലത്തിരുന്ന് സർവേ നടത്തണം. വഴിയോരക്കച്ചവടക്കാരുടെ ഫോട്ടോകൾ, രജിസ്ട്രേഷൻ, സാമൂഹിക-സാമ്പത്തിക വിശദാംശങ്ങൾ, ജിയോ ടാഗിംഗ്…
Read MoreMonth: January 2023
എയറോ ഇന്ത്യ ഷോ, 10 കിലോ മീറ്റർ ചുറ്റളവിൽ നോൺവെജ് പാടില്ല ; ബിബിഎംപി
ബെംഗളൂരു: എയ്‌റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ ഈ പ്രദേശത്ത് ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചിടാൻ ബിബിഎംപി വെള്ളിയാഴ്ച ഉത്തരവിട്ടു. ഫെബ്രുവരി 13 മുതൽ 17 വരെ എയ്‌റോ ഇന്ത്യ ഷോ നടക്കുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ മാംസം/മീൻ കടകളും അടച്ചുപൂട്ടുമെന്നും മാംസാഹാരം വിൽക്കുന്നതും വിളമ്പുന്നതും നിരോധിച്ചത് പൊതുജനങ്ങളെയും…
Read Moreകാമുകിയോടുള്ള ദേഷ്യം തീർത്തത് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു കൊണ്ട്
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കാമുകിയോടുള്ള ദേഷ്യം തീർക്കാനായി യുവാവ് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു. കാവിൻ എന്ന 28-വയസുകാരനാണ് പ്രണയത്തിലെ തർക്കത്തിനൊടുവിൽ തന്റെ മേഴ്‌സിഡിസ് ബെൻസ് ഡി ക്ലാസ് കാറിന് തീവെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് മെഡിക്കൽ വിദ്യാർത്ഥിയായ കാവിൻ കാമുകിയുമൊത്ത് രാജക്കുളം ഗ്രാമത്തിലെ നദിക്കരയിലുണ്ടായിരുന്നത്. കാറിൽ വച്ചുണ്ടായ തർക്കത്തിൽ പ്രകോപിതനായ കാവിൻ കാമുകിയോട് പ്രതികാരം ചെയ്യാനായി സ്വന്തം കാറിന് തീവെയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പായി വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം…
Read Moreയാത്രക്കാരെ കയറ്റാതെ വിമാനം പറന്നു, ഗോ ഫാസ്റ്റിനു 10 ലക്ഷം പിഴ
ബെംഗളൂരു: വിമാനത്താവളത്തില്‍ നിന്ന് 55 യാത്രക്കാരെ കയറ്റാതെ പറന്ന സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍. ബെംഗളൂരു-ഡല്‍ഹി വിമാനമാണ് ജനുവരി ഒന്‍പതിന് ടിക്കറ്റെടുത്ത് കാത്തുനിന്ന മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ പറന്നുയര്‍ന്നത്. സംഭവത്തില്‍ ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് വിമാനക്കമ്പനി നല്‍കിയ മറുപടി വിശദമായി പരിശോധിച്ചശേഷമാണ് പിഴ ചുമത്തിയത്.വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് ജീവനക്കാരും വിമാനത്താവള ടെര്‍മിനല്‍ കോ-ഓര്‍ഡിനേറ്ററും തമ്മില്‍ ആശയവിനിമയം നടത്തുന്നതിലുണ്ടായ വീഴ്ച അടക്കമുള്ളവ മൂലമാണ് യാത്രക്കാരെ കയറ്റാതെ പോകേണ്ടിവന്നതെന്ന് ഗോ…
Read Moreസർവേകൾ അനുകൂലമായിട്ടും ആശ്വസിക്കാനാകാതെ കോൺഗ്രസ്
ബെംഗളൂരു: വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷ ഉയർന്നു. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ എല്ലാം തന്നെ ഇത്തവണ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അധികാരം ഉറപ്പിക്കാൻ ആയിട്ടില്ലെന്ന് കോൺഗ്രസ് കരുതുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായത് കൊണ്ട് മാത്രം ഇത്തവണ ഭരണം പിടിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി കോൺഗ്രസിന് അറിയാം. 2019 ന് സമാനമായ രാഷ്ട്രീയ സാഹചര്യം ഇത്തവണയും ഉണ്ടായേക്കാമെന്നാണ് കോൺഗ്രസ് പേടി . ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബദ്ധശത്രുവായ ജെ ഡി എസുമായി കൈകോർക്കുകയും അധികാരം…
Read Moreസിഐഎസ്എഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്ക്കൾ
ബെംഗളൂരു: വിമാനത്താവളങ്ങളുടെയും മെട്രോ സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) യൂണിറ്റിലേക്ക് രണ്ട് നായകള്‍ കൂടി. സുരക്ഷ മുന്‍നിര്‍ത്തിയാണ് ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ പെട്ട മാക്സ്, റേഞ്ചര്‍ എന്നീ പേരുകളിലുള്ള രണ്ട് നായ്‌ക്കളെ സിഐഎസ്‌എഫിന്റെ കനൈന്‍ സ്‌ക്വാഡില്‍ എത്തിച്ചത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ സംരക്ഷിക്കുന്ന സംഘത്തില്‍ ഇനി നായ്‌ക്കളും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ തരാലുവിലുള്ള സിഐഎസ്‌എഫിന്റെ നായ് വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ മികവ് പുലര്‍ത്തിയതിന് പിന്നാലെയാണ് നായ്‌ക്കളെ സുരക്ഷാ സംഘത്തിലേക്ക് ചേര്‍ത്തത്. പരിശീലന പരിപാടിയില്‍…
Read Moreനടൻ മനോബാല ആശുപത്രിയിൽ
ചെന്നൈ: നടൻ മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോ ട്രീറ്റ്മെന്റിന് വേണ്ടിയാണ് മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2000ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ്…
Read Moreമൈസൂരുവിൽ പുലി വലയിലായി
ബെംഗളൂരു: മൈസൂരു നിവാസികള്‍ക്ക് ആശ്വാസമായി കൊലയാളി പുലി പിടിയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് പുലി വനം വകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു.…
Read Moreവാനിനുള്ളില്‍ തീകൊളുത്തി ടാക്‌സി ഡ്രൈവര്‍ ജീവനൊടുക്കിയ നിലയിൽ
ടാക്‌സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു.കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്. ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅയിത്തം കാരണമാക്കി വിവാഹ സംഘം എത്തുന്നതിന് മുൻപേ ക്ഷേത്രം അടച്ചു
ബെംഗളൂരു : കര്‍ണാടകയില്‍ വിവാഹ സംഘം പ്രാര്‍ഥനക്ക് എത്തുന്നതിന് മുന്നോടിയായി അയിത്തം ആരോപിച്ച് ക്ഷേത്രം അടച്ചു.ഗദാഗ് ജില്ലയിലെ ശ്യഗോതി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ച ശരണു മഡാര്‍ എന്ന കര്‍ഷകന്‍റെ വിവാഹദിനത്തിലായിരുന്നു സംഭവം. വിവാഹത്തിന് മുന്നോടിയായുള്ള ‘ദേവര കാര്യ’ പൂജകള്‍ക്കായി ശരണുവും കുടുംബാംഗങ്ങളും ദ്യാമവ്വ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു. എന്നാല്‍, ക്ഷേത്രവും വഴിയിലെ കടകളുമെല്ലാം അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണാനായത്.സവര്‍ണജാതിയില്‍ പെട്ട ചിലയാളുകളുടെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രവും കടകളും അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ആരോപിച്ചു. താഴ്ന്ന ജാതിക്കാരായ കുടുംബം എത്തുമ്പോൾ കടകള്‍ തുറന്നാല്‍ 2500 രൂപ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായാണ് ആക്ഷേപം. …
Read More