സിഐഎസ്എഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്ക്കൾ 

ബെംഗളൂരു: വിമാനത്താവളങ്ങളുടെയും മെട്രോ സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) യൂണിറ്റിലേക്ക് രണ്ട് നായകള്‍ കൂടി.

സുരക്ഷ മുന്‍നിര്‍ത്തിയാണ് ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ പെട്ട മാക്സ്, റേഞ്ചര്‍ എന്നീ പേരുകളിലുള്ള രണ്ട് നായ്‌ക്കളെ സിഐഎസ്‌എഫിന്റെ കനൈന്‍ സ്‌ക്വാഡില്‍ എത്തിച്ചത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ സംരക്ഷിക്കുന്ന സംഘത്തില്‍ ഇനി നായ്‌ക്കളും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

ബെംഗളൂരുവിലെ തരാലുവിലുള്ള സിഐഎസ്‌എഫിന്റെ നായ് വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ മികവ് പുലര്‍ത്തിയതിന് പിന്നാലെയാണ് നായ്‌ക്കളെ സുരക്ഷാ സംഘത്തിലേക്ക് ചേര്‍ത്തത്. പരിശീലന പരിപാടിയില്‍ മാക്സ് ഒന്നാമതും റേഞ്ചര്‍ രണ്ടാം സ്ഥാനവും നേടി. പരിശീലനം കഴിഞ്ഞെത്തിയ നായ്‌ക്കളെ സിഐഎസ്‌എഫിന്റെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗാര്‍ഡ്സ് (എഎസ്ജി) വിഭാഗമാണ് വരവേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts