സിഐഎസ്എഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്ക്കൾ 

ബെംഗളൂരു: വിമാനത്താവളങ്ങളുടെയും മെട്രോ സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) യൂണിറ്റിലേക്ക് രണ്ട് നായകള്‍ കൂടി. സുരക്ഷ മുന്‍നിര്‍ത്തിയാണ് ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ പെട്ട മാക്സ്, റേഞ്ചര്‍ എന്നീ പേരുകളിലുള്ള രണ്ട് നായ്‌ക്കളെ സിഐഎസ്‌എഫിന്റെ കനൈന്‍ സ്‌ക്വാഡില്‍ എത്തിച്ചത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ സംരക്ഷിക്കുന്ന സംഘത്തില്‍ ഇനി നായ്‌ക്കളും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ തരാലുവിലുള്ള സിഐഎസ്‌എഫിന്റെ നായ് വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ മികവ് പുലര്‍ത്തിയതിന് പിന്നാലെയാണ് നായ്‌ക്കളെ സുരക്ഷാ സംഘത്തിലേക്ക് ചേര്‍ത്തത്. പരിശീലന പരിപാടിയില്‍…

Read More

പ്രധാന മന്ത്രിയുടെ ഡോഗ് സ്കോഡിലേക്ക് കർണാടകയിൽ നിന്നും ഒരു നായയും 

ബെംഗളൂരു: പ്രധാനമന്ത്രിയുടെ ഡോഗ് സ്കോഡില്‍ ആദ്യമായി ഇടം നേടുന്ന ആദ്യ നാടന്‍ നായ കർണാടകയിൽ നിന്നും. കര്‍ണാടകയിലെ മ്യുധോള്‍ എന്ന നാടന്‍ ഇനത്തെയാണ് പ്രത്യേക സുരക്ഷ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഡോക്ടര്‍മാരും പട്ടാളക്കാരും അടങ്ങുന്ന പ്രത്യേക സുരക്ഷ സംഘം കര്‍ണാടകയിലുള്ള കനൈന്‍ റിസര്‍ച്ച്‌ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ എത്തുകയും രണ്ട് മാസം പ്രായമുള്ള രണ്ട് നായ്ക്കളെ വാങ്ങുകയുമായിരുന്നു. നിലവിൽ ഇവയ്ക്ക് പരിശീലനം നല്‍കി വരികയാണ്. ഉയരക്കൂടുതലും മെലിഞ്ഞ ശരീര പ്രകൃതിയും ചെറിയ തലയും മ്യൂധോളുകളുടെ സവിശേഷതയാണ്. ഇരപിടിക്കുന്നതില്‍ ഇവക്കുള്ള കഴിവ് അന്താരാഷ്ട്ര തലത്തില്‍…

Read More
Click Here to Follow Us