ബെംഗളൂരു: പ്രധാനമന്ത്രിയുടെ ഡോഗ് സ്കോഡില്‍ ആദ്യമായി ഇടം നേടുന്ന ആദ്യ നാടന്‍ നായ കർണാടകയിൽ നിന്നും. കര്‍ണാടകയിലെ മ്യുധോള്‍ എന്ന നാടന്‍ ഇനത്തെയാണ് പ്രത്യേക സുരക്ഷ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ഡോക്ടര്‍മാരും പട്ടാളക്കാരും അടങ്ങുന്ന പ്രത്യേക സുരക്ഷ സംഘം കര്‍ണാടകയിലുള്ള കനൈന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ എത്തുകയും രണ്ട് മാസം പ്രായമുള്ള രണ്ട് നായ്ക്കളെ വാങ്ങുകയുമായിരുന്നു. നിലവിൽ ഇവയ്ക്ക് പരിശീലനം നല്‍കി വരികയാണ്.
ഉയരക്കൂടുതലും മെലിഞ്ഞ ശരീര പ്രകൃതിയും ചെറിയ തലയും മ്യൂധോളുകളുടെ സവിശേഷതയാണ്. ഇരപിടിക്കുന്നതില്‍ ഇവക്കുള്ള കഴിവ് അന്താരാഷ്ട്ര തലത്തില്‍ വരെ പ്രശസ്തമാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ മ്യൂധോളുകള്‍ക്ക് 72 സെന്റിമീറ്റര്‍ വരെ പൊക്കവും 20 മുതല്‍ 22 കിലോഗ്രാം വരെ ഭാരവുമുണ്ടാകും.
രാജഭരണകാലം മുതല്‍ തന്നെ വേട്ടക്കാര്‍ മുധോള്‍ നായ്ക്കളെ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. തളരാതെ ദീര്‍ഘദൂരം ഓടാൻ കഴിയുന്നവയാണ് ഇവ.
മ്യുധോളുകളെ വീട്ടില്‍ വളര്‍ത്തണമെന്നും ഇത് നാടന്‍ ഇനങ്ങളോടുള്ള താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുമെന്നും ‘ആത്മനിര്‍ഭര്‍’ഭാരത് കെട്ടിപ്പടുക്കാന്‍ ഇത് ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.