വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയ സിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ട എറിഞ്ഞു

ബെംഗളൂരു: 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ യ്ക്ക് നേരെ ചീമുട്ടയേറ്.

കൊടകില്‍ നിന്നും മടങ്ങുകയായിരുന്ന സിദ്ധരാമയ്യയുടെ കാര്‍ ഒരു സംഘം ആളുകൾ തടയുകയായിരുന്നു. കുശാല്‍ നഗറിലെ ഗുഡ്ഡെ ഹൊസൂരുവില്‍ വെച്ചാണ് സംഭവം. സിദ്ധരാമയ്യയുടെ കാറിന് നേരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചിലര്‍ സവര്‍ക്കറുടെ ചിത്രം കാറിനുള്ളിലേക്ക് എറിയുകയും ചെയ്തു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

മടിക്കേരിയില്‍ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിവരികയായിരുന്നു സിദ്ധരാമയ്യ. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts