സംസ്ഥാനത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് വാഹനത്തിൽ സ്വർണക്കടത്ത്; പിടിച്ചത് 108 കിലോ സ്വർണം!!!

ചെന്നൈ: സംസ്ഥാനത്ത് നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് വാഹനത്തിൽ കടത്തിക്കൊണ്ടുപോയ സ്വർണം പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് സ്വർണം കടത്തിയ വാൻ പിടികൂടിയത്. പരിശോധനയിൽ വാഹനത്തിന്റെ പിൻഭാഗത്ത് പൊതിഞ്ഞ് സൂക്ഷിച്ചനിലയിൽ സ്വർണക്കട്ടികൾ കണ്ടെത്തുകയായിരുന്നു. മതിയായ രേഖകൾ ഹാജരാക്കാനാകാത്തതിനാൽ സ്വർണം അധികൃതർ കസ്റ്റഡിയിലെടുത്തു.

  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

കർണാടകയിൽനിന്ന് തൂത്തുക്കുടിയിലെ വിവിധ സ്വർണക്കടകളിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് സ്വർണമെന്നാണ് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സുരക്ഷാജീവനക്കാരനും മൊഴിനൽകിയത്. എന്നാൽ, ഇതിന് മതിയായ രേഖകൾ ഹാജരാക്കാൻ ഇവർക്കായില്ല. ഇതോടെ പോലീസ് ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അധികൃതർ സ്വർണം കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts