വിവാഹത്തിന്റെ അന്ന് തന്നെ ദഹനക്കേട് മൂലം നവവധു ഛര്‍ദ്ദിച്ചു;വധുവിനെ കന്യകാത്വ-ഗര്‍ഭ പരിശോധനക്ക് വിധേയനാക്കി എം.ബി.എ ക്കാരനായ വരന്‍;

ബെംഗളൂരു : വിവാഹം നടന്ന് മണിക്കൂറുകള്‍ക്കു അകം നവവധു ഛര്‍ദ്ദിച്ചതിനാല്‍ യുവതിയെ അതെ ദിവസം തന്നെ വരന്‍ കന്യകത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയയാക്കി.മൂന്നു മാസം മുന്‍പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതി യുവാവുമായി വേര്‍പെട്ടു സ്വന്തം സഹോദരിയുടെ കൂടെയാണ് താമസിച്ചിരുന്നത് ,ഭര്‍ത്താവു നല്‍കിയ വിവാഹ മോചന അപേക്ഷയില്‍ നടത്തിയ കൌണ്‍സിലിങ്ങില്‍ ആണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്.

വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള എം ബി എ ബിരുദ ധാരികള്‍ ആണ് ഭാര്യയും ഭര്‍ത്താവും,വിവാഹ പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട് വിവാഹിതരാവുകയായിരുന്നു.വളരെ മുന്‍പേ തന്നെ പിതാവ് മരിച്ച യുവതിയുടെ മാതാവ്‌ ഏതാനും മാസങ്ങള്‍ മുന്‍പാണ് മരിച്ചത്, മാതാവു ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന സമയത്ത് ഒരു സുഹൃത്ത്‌ യുവതിയെ സഹായിച്ചിരുന്നു.എന്നാല്‍ ആ സുഹൃത്തിനെ ക്കുറിച്ച് ഉള്ള സംശയങ്ങള്‍ ആണ് യുവാവിനോട് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിച്ചത്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

വിവാഹത്തിന്റെ അന്ന് ദഹനക്കേട്‌ കാരണം യുവതി ഛര്‍ദ്ദിക്കുകയായിരുന്നു,ഈ ആരോഗ്യ പ്രശ്നം മൂലം അടുത്തുള്ള സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.എന്നാല്‍ യുവാവിന്റെ നിര്‍ദേശ പ്രകാരം അവിടെ കന്യകത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയയാക്കുകയായിരുന്നു എന്ന് പിന്നീടാണ്‌ യുവതിക്ക് മനസ്സിലായത്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

മാനസിക പിന്തുണ ലഭിക്കേണ്ട സമയത്ത് കൂടി ഭര്‍ത്താവ് സംശയത്തോടെയാണ് പെരുമാറിയത് എന്ന് യുവതി ആരോപിക്കുന്നു.ഇയാള്‍ക്ക് എതിരെ പോലീസിലും കോടതിയിലും പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts