വാനിനുള്ളില്‍ തീകൊളുത്തി ടാക്‌സി ഡ്രൈവര്‍ ജീവനൊടുക്കിയ നിലയിൽ

ടാക്‌സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു.കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്.

ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts