ബെംഗളൂരു: എയ്‌റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബിബിഎംപി അറിയിച്ചു.
ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ ഈ പ്രദേശത്ത് ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചിടാൻ ബിബിഎംപി വെള്ളിയാഴ്ച ഉത്തരവിട്ടു.
ഫെബ്രുവരി 13 മുതൽ 17 വരെ എയ്‌റോ ഇന്ത്യ ഷോ നടക്കുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ മാംസം/മീൻ കടകളും അടച്ചുപൂട്ടുമെന്നും മാംസാഹാരം വിൽക്കുന്നതും വിളമ്പുന്നതും നിരോധിച്ചത് പൊതുജനങ്ങളെയും സ്ഥാപനങ്ങളെയും അറിയിച്ചതായി ബിബിഎംപി അറിയിച്ചു.
നിരോധനം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും അറിയിപ്പ് നൽകി. നോൺ വെജ് ഭക്ഷണത്തിന്റെ മാലിന്യം പക്ഷികളെ ആകർഷിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. എയർഷോയ്ക്കായി 633 ഇന്ത്യക്കാരും 98 വിദേശികളുമടക്കം മൊത്തം 731 എക്‌സിബിറ്റർമാർ രജിസ്റ്റർ ചെയ്തതായി എയ്‌റോ ഇന്ത്യ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.