കാമുകിയോടുള്ള ദേഷ്യം തീർത്തത് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു കൊണ്ട് 

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കാമുകിയോടുള്ള ദേഷ്യം തീർക്കാനായി യുവാവ് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു.

കാവിൻ എന്ന 28-വയസുകാരനാണ് പ്രണയത്തിലെ തർക്കത്തിനൊടുവിൽ തന്റെ മേഴ്‌സിഡിസ് ബെൻസ് ഡി ക്ലാസ് കാറിന് തീവെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് മെഡിക്കൽ വിദ്യാർത്ഥിയായ കാവിൻ കാമുകിയുമൊത്ത് രാജക്കുളം ഗ്രാമത്തിലെ നദിക്കരയിലുണ്ടായിരുന്നത്. കാറിൽ വച്ചുണ്ടായ തർക്കത്തിൽ പ്രകോപിതനായ കാവിൻ കാമുകിയോട് പ്രതികാരം ചെയ്യാനായി സ്വന്തം കാറിന് തീവെയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പായി വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us