മുബൈ; വിവാഹമോചന വാർത്തകള്‍ക്കിടെ ബോളിവുഡ് താരദമ്പതികളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും തമ്മില്‍ വഴക്കിടുന്ന വീഡിയോ വിമർശനത്തിനിടയാക്കുന്നു. മകളുടെ മുന്നില്‍ വച്ച് ദമ്പാmതികള്‍ പരസ്യമായി വഴക്കിടുന്നതിനാണ് സോഷ്യല്‍മീഡിയയില്‍ വിമർശനം ഉയരുന്നത്. പിങ്ക് പാന്തേഴ്‌സിന്റെ കബഡി മത്സരത്തിനിടെയാണ് സംഭവം. അഭിഷേകിനും ഐശ്വര്യയ്ക്കും ഒപ്പം മകള്‍ ആരാധ്യയും അഭിഷേകിന്റെ സഹോദരിയുടെ മകള്‍ നവ്യയും ഗ്യാലറിയില്‍ ഉണ്ട്. ഇതിനിടെയിലാണ് ഐശ്വര്യയും അഭിഷേകും വഴക്കിടുന്നത്. വഴക്കിനിടെ ഐശ്വര്യയുടെ കൈയ്യില്‍ പിടിച്ച് അഭിഷേക് എന്തോ പറയുന്നതും അതിന്റെ അതൃപ്തിയും ഐശ്വര്യയുടെ മുഖത്ത് കാണാം. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇത് വീടല്ലെന്നും പൊതുവേദിയിലും…
Read MoreTag: Aiswarya rai
ബച്ചൻ കുടുംബവുമായി ഇപ്പോഴും പിണക്കത്തിൽ!!! അംബാനി വിവാഹത്തിൽ അഭിഷേകിനൊപ്പം ഫോട്ടോ എടുക്കാതെ ഐശ്വര്യ
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും ആഢംബര വിവാഹത്തിന്റെ വിശേഷണങ്ങളാണ് നവമാധ്യമങ്ങളിൽ ഉൾപ്പെടെ ചര്‍ച്ചകളില്‍ നിറയുന്നത്. ബോളിവുഡില്‍ നിന്നും തമിഴകത്ത് നിന്നുമൊക്കെയുള്ള താരങ്ങളും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ഐശ്വര്യ ബച്ചന്റെ ഒറ്റയ്‍ക്കുള്ള വരവാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അമിതാഭ് ബച്ചന്റെ കുടുംബവുമായി താരം അത്ര നല്ല രീതിയിൽ അല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്‍ക്കുമൊപ്പമാണ് അനന്തിനും രാധികയ്‍ക്കുമൊപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തത്. മരുമകളായ ഐശ്വര്യ റായ് തന്റെ മകള്‍ ആരാധ്യക്കൊപ്പമാണ് അനന്ത് അംബാനിയുടെയും…
Read Moreഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേർപിരിയുന്നു; ഇരുവരും രണ്ട് വീടുകളിൽ
ഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറെ നാളുകളായി ഇവരെ ചുറ്റിപ്പറ്റിയായിരുന്നു ഗോസിപ്പ് കോളം. ഇരുവരും വേര്‍പിരിയാൻ ഒരുങ്ങുന്നു എന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി ഇവർ നിരത്തുന്നത്. ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല . എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. എന്നാൽ ഇത്തവണ അതില്ല എന്നത് ചർച്ചയായി. അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു.…
Read More15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് താര ദമ്പതികൾ വേർപിരിയുന്നു?
നടൻ അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും നീണ്ട പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു വിരാമമിടുന്നതായി സോഷ്യൽ മീഡിയ റിപ്പോർട്ട്. ജനുവരി 24ന് സംവിധായകൻ സുഭാഷ് ഗായിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നത്. പൊന്നിയിൻ സെൽവൻ 2′ ആണ് ഐശ്വര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ വർഷം ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സംവിധായകൻ മണിരത്നം പ്രഖ്യാപിച്ചത്. ‘ഭോല’, ‘ഗൂമർ’ എന്നിവിടങ്ങളിൽ അഭിഷേക് ബച്ചന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.
Read More