ബച്ചൻ കുടുംബവുമായി ഇപ്പോഴും പിണക്കത്തിൽ!!! അംബാനി വിവാഹത്തിൽ അഭിഷേകിനൊപ്പം ഫോട്ടോ എടുക്കാതെ ഐശ്വര്യ 

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും ആഢംബര വിവാഹത്തിന്റെ വിശേഷണങ്ങളാണ് നവമാധ്യമങ്ങളിൽ ഉൾപ്പെടെ ചര്‍ച്ചകളില്‍ നിറയുന്നത്.

ബോളിവുഡില്‍ നിന്നും തമിഴകത്ത് നിന്നുമൊക്കെയുള്ള താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

എന്നാല്‍ ഐശ്വര്യ ബച്ചന്റെ ഒറ്റയ്‍ക്കുള്ള വരവാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അമിതാഭ് ബച്ചന്റെ കുടുംബവുമായി താരം അത്ര നല്ല രീതിയിൽ അല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്‍ക്കുമൊപ്പമാണ് അനന്തിനും രാധികയ്‍ക്കുമൊപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തത്.

മരുമകളായ ഐശ്വര്യ റായ് തന്റെ മകള്‍ ആരാധ്യക്കൊപ്പമാണ് അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹത്തിന് പോസ് ചെയ്‍തത്.

ഇതാണ് വലിയ ചര്‍ച്ചയായി മാറിയത്.

അമിതാഭ് ബച്ചന്റെ കുടുംബവുമായി ഇടപെഴുകാനും താരം മടി കാണിച്ചത്രേ.

അമിതാഭ് ബച്ചൻ കുടുംബത്തില്‍ കാര്യമായി എന്തോ പ്രശ്‍നങ്ങളുണ്ടെന്നാണ് സംസാരം.

അഭിഷേക് ബച്ചനും ഐശ്വര്യാ റായിയുടെയും വിവാഹ ബന്ധം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

ജയാ ബച്ചനുമായി ഐശ്വര്യ സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ താരം മാറി താമസിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
[masterslider id="10"]

Related posts