പ്രസവത്തിനു കൈക്കൂലി, രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പ്രസവത്തിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ഡോക്ടർക്ക് സസ്‌പെൻഷൻ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. രാമനഗര ബിദാദി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ശശികല, ഐശ്വര്യ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ശശികല സർക്കാർ ജീവനക്കാരിയും ഐശ്വര്യ നാഷനൽ ഹെൽത്ത് സർവിസ് പ്രകാരമുള്ള കരാർ ജീവനക്കാരിയുമാണ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കണമെന്നും ഡോ. ശശികലയെ സസ്പെൻഷൻ ചെയ്ത് മണ്ഡ്യ നാഗമംഗല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യ വകുപ്പ് കമീഷണർ ഡി. റൺദീപ് ഞായറാഴ്ച ഇറക്കിയ അടിയന്തര ഉത്തരവിൽ…

Read More

കർണാടകയിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു

POLICE

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് പിന്നാലെ കർണ്ണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് കർണാടക പോലീസ്. തീരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണ ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിയന്തിര നീക്കം. മംഗളൂരു സ്‌ഫോടന കേസിലെ പ്രതി ഷാരിഖ് കേദ്രി മജ്ഞുനാഥ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ടാണ് എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ മജ്ഞുനാഥ ക്ഷേത്രവും, മറ്റൊരു ക്ഷേത്രവും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമായിരുന്നു സുരക്ഷ വർദ്ധിപ്പിക്കാനുള്ള തീരുമാനം. സംഭവത്തിന് പിന്നാലെ…

Read More

ഭാര്യയെ പിക്ക് അപ് വാഹനം കയറ്റി കൊല്ലാൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ

ഗൂഡല്ലൂർ : ഭാര്യയെ ദേഹത്ത് വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചനാട് പാകലിട്ടി സുകുമാരിയുടെ മകൾ അനിതയാണ്(30) ഭർത്താവ് പ്രഭു(32) പിക് അപ് കയറ്റി തന്നെ കൊല്ലാൻ ശ്രമിച്ചതായി പരാതി നൽകിയത്. ഊട്ടി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 2021ൽ അനിതയെ അടിച്ചുപരിക്കേൽപ്പിച്ച കേസ് കോടതിയിൽ നടന്നുവരുന്നതിനിടെയാണ് വീണ്ടും കൊലപാതക ശ്രമം ഉണ്ടായിട്ടുള്ളത്. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Read More

നടി മഞ്ജിമ മോഹൻ വിവാഹിതയായി

ബാലതാരം ആയി മലയാള സിനിമയിലേക്ക് എത്തിയ താരം മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. സംവിധായകൻ മണിരത്‌നം, ഗൗതം മേനോൻ, അഭിനേതാക്കളായ വിക്രം പ്രഭു, ആർകെ സുരേഷ്, ശിവകുമാർ, ഐശ്വര്യ രജനികാന്ത്, അശോക് സെൽവൻ, ആദി, നിക്കി ഗൽറാണി തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഛായാഗ്രഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ. ‘കളിയൂഞ്ഞാൽ’ എന്ന സിനിമയിൽ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തുന്നത്.…

Read More

ടീച്ചർ കള്ളി എന്ന് വിളിച്ചു, വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: ടീച്ചർ ‘കള്ളി’ എന്ന് വിളിച്ചതിന് സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി. പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കരൂരിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്‌കൂളിലെ പരിപാടിക്കിടെ ഫോൺ ഉപയോഗിച്ചതിന് വിദ്യാർത്ഥിനിയെ അധ്യാപിക ശകാരിച്ചിരുന്നു. ആത്മഹത്യക്ക് മുമ്പ് കാരണം വിശദീകരിച്ച് പാഠം പകർത്തിയ വിഡിയോയും വൈറലാണ്. ഞങ്ങളുടെ സ്കൂളിൽ പരിപാടികൾ നടക്കുകയായിരുന്നു. ഒരു പെൺകുട്ടി വന്ന് പരിപാടിയുടെ വിഡിയോ എടുത്ത് തരാൻ പറഞ്ഞു. ആദ്യം അത് നിരസിച്ചു. അപ്പോൾ മറ്റൊരാൾക്ക് ഫോൺ കൈമാറാൻ എന്നോട് ആവശ്യപ്പെട്ടു.…

Read More

മുഹമ്മദ്‌ ഷാരിഖ് ഉടുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചിരുന്നു

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖ് ഉടുപ്പി ശ്രീകൃഷ്ണ മഠവും സന്ദർശിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സ്ഫോടനം നടന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒക്ടോബർ 11ന് ശ്രീകൃഷ്ണ മഠം സന്ദർശിച്ച ശേഷം മുഹമ്മദ് ഷാരീഖ് ഉടുപ്പിയിലെ കാർ സ്ട്രീറ്റിൽ അലഞ്ഞുതിരിയുകയായിരുന്നു. ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ലൊക്കേഷൻ കണ്ടെത്തുകയും ഇവിടെ വച്ച് ആരേയോ ഫോണിൽ വിളിച്ചതായും പോലീസ് കണ്ടെത്തി. ഇതിന്റെ ലക്ഷണങ്ങൾ മംഗളൂരു പോലീസ് മഠത്തിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടൊപ്പം കാർ സ്ട്രീറ്റിലെ കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും സിസിടിവികളും നിരീക്ഷിക്കുന്നുണ്ട്. പ്രതി ഇവിടെ സ്ഫോടനം…

Read More

മംഗളൂരു – തിരുവനന്തപുരം ട്രെയിനുകൾ വേഗം വർദ്ധിപ്പിക്കാൻ സാധ്യത 

മംഗളൂരു: മംഗളൂരു – തിരുവനന്തപുരം പാതയുള്ള ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130/160 കിലോമീറ്റർ വരെ വർധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദക്ഷിണ ജനറൽ മാനേജർ ആർ.എൻ.സിങ്. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലക്കാട്, മംഗളൂരു ഡിവിഷനുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മംഗളൂരു ജങ്ക്ഷനിലെ ഫ്ലാറ്റ്ഫോം നിർമ്മാണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും. അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.…

Read More

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം

ബെംഗളൂരു: കൊൽക്കത്തയിൽ നിന്ന് ബെംഗളൂരു കെംപെഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇൻഡിഗോ വിമാനത്തിൻ്റെ സീറ്റിലുണ്ടായിരുന്ന ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി സന്ദേശം. കൊൽക്കത്ത നേതാവ് സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 5:29 പറന്നുയർന്ന 6E 379 ഇൻഡിഗോ വിമാനം ഞായറാഴ്ച രാവിലെ 8:10നാണ് ദേവനഹള്ളി കെംപെഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്. 6ഡി സീറ്റിന് സമീപമാണ് ടിഷ്യൂ പേപ്പറിൽ അജ്‌ഞതൻ എഴുതിയ ബോംബ് ഭീഷണി സന്ദേശം വിമാനത്തിലെ ജീവനക്കാർ കണ്ടെത്തിയത്. ശേഷം ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരം അറിയിച്ചു. ബോംബ് നിർവീര്യമാക്കുന്ന…

Read More

ഡിഗ്രി പഠനം ഇനി നാലു വർഷം; കരിക്കുലം പരിഷ്‌ക്കരണത്തിന് ഒരുങ്ങി കേരള സർക്കാർ

തിരുവനന്തപുരം: ബിരുദപഠന കരിക്കുലം പരിഷ്‌ക്കരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത വർഷം മുതൽ ഡിഗ്രി അഥവാ ബിരുദപഠനം നാലു വർഷമാകുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. തുടർന്ന് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി പരിഷ്‌ക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും നൽകി. ഇതിന്റെ ഭാഗമായാണ് ബിരുദപഠനം അടുത്ത വർഷം മുതൽ നാലു വർഷമാക്കി കൂട്ടാൻ തീരുമാനമായിരിക്കുന്നത്. പാഠ്യപദ്ധതി അടുത്ത വര്ഷം, മുതൽ എട്ട് സെമസ്റ്ററായിട്ടായിരിക്കും. എട്ടാം…

Read More

രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

ബെംഗളൂരു: സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ രണ്ടര വയസുകാരി മകളെ മുക്കി കൊന്ന പിതാവ് ബെംഗളൂരുവിൽ അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി രാഹുൽ പരമർ ആണ് ബംഗളൂരു കെഎസ്ആർ സിറ്റി സ്റ്റേഷനിൽ നിന്നും പിടിയിലായത് . കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ ഇയാളുടെ മകൾ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഐടി മേഖലയിൽ പ്രവർത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിൻ വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാൾക്ക് നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ…

Read More
Click Here to Follow Us