ബെംഗളൂരു: യാത്രക്കാരുമായി സഞ്ചരിച്ച ബസ് ശിവമൊഗ്ഗയിലെ ശരാവതി നദിയില്‍ മുങ്ങി. നദി മുറിച്ചുകടക്കാന്‍ ജങ്കാര്‍ സര്‍വിസ് കാത്തുനില്‍ക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നദിയിലേക്കിറങ്ങിയ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ അപകടമുണ്ടാവുന്നതിന് മുമ്പ് നാട്ടുകാരടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിച്ചു. അപകടത്തില്‍ ആളപായമില്ല. നദിയില്‍ മുങ്ങിക്കിടന്ന ബസ് പിന്നീട് എക്സ്കവേറ്റര്‍ ഉപയോഗിച്ച് കരക്കെത്തിച്ചു.
Read MoreDay: 27 November 2022
നമ്മ മെട്രോ യാത്രികർക്ക് ആശ്വാസമായി ഈ തീരുമാനം !
ബെംഗളൂരു : നമ്മ മെട്രോ യാത്രികർക്ക് വലിയൊരു ആശ്വാസമായി പുതിയ തീരുമാനം.നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് ഇനി നിർബന്ധമല്ല, ബി.എം.ആ.ടി.സി എംഡി. അൻജും പർവേഷ് അറിയിച്ചതാണ് ഇക്കാര്യം. മാസ്ക്ക് ധരിക്കണോ വേണ്ടയോ എന്നത് യാത്രക്കാർക്ക് തീരുമാനിക്കാം, മുഖാവരണം ധരിക്കാതെ എത്തുന്ന യാത്രക്കാരെ തടയരുതെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ മാസ്ക്ക് ധരിക്കാത്തവരിൽ നിന്ന് 250 രൂപ ഈടാക്കുന്നത് നിർത്തിവച്ചിരുന്നു. എന്നാൽ മെട്രോയിൽ കയറുന്നതിന് മുൻപ് മാസ്ക്ക് ധരിക്കാൻ…
Read Moreബെംഗളൂരു- ഹൗറ എക്സ്പ്രസ്സ് ട്രെയിനിൽ തീ പിടുത്തം
ബെംഗളൂരു: ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ട്മെന്റിൽ തീപിടുത്തം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തുകയും പോലീസെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രെയിനിലെ തീയണയ്ക്കുകയാണ്. ട്രെയിന്‍ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘര്‍ഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Read Moreഅമീർഖാന്റെ മൂന്നാം വിവാഹം ഉടൻ എന്ന് അഭ്യൂഹം
മകൾ ഇറ ഖാന്റെ വിവാഹശേഷം ആമിർഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന് അഭ്യൂഹം. അമീറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വർഷം അമീർ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികൾ ഉറപ്പിച്ചു. റീന ദത്തയുമായുള്ള ബന്ധത്തിൽ പിറന്ന മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിൽ ഫാത്തിമയും പങ്കെടുത്തിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. എന്നാൽ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അഭിനയത്തിൽ കൂടുതൽ സജീവമാകാവുന്ന…
Read More‘മലബാർ ബ്രാണ്ടി ‘ ഓണത്തിന് വിപണിയിൽ എത്തും
തിരുവനന്തപുരം: ‘ജവാന്’ മദ്യത്തിന് പുറമെ കേരള സര്‍ക്കാര്‍ പുതിയ ബ്രാന്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ‘മലബാര്‍ ബ്രാണ്ടി’ എന്ന ബ്രാന്‍ഡ് ഈ ഓണത്തിന് വിപണിയിലെത്തും. ഇതിനായുള്ള ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡിനാണ് മദ്യത്തിന്റെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ പൊതു മേഖലയില്‍ മദ്യ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്പാദനം ആരംഭിക്കുന്നത്. ഇവിടെ നേരത്തെ പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. നിലവില്‍ ജവാന് മാത്രമാണ്…
Read Moreസ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും ഭംഗിയുള്ളവരാണ്, രാം ദേവിന്റെ പരാമർശം വിവാദത്തിൽ
താനെ: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദത്തിന് തിരി കൊളുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിൽ, “സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും” എന്നാണ് ബാബ രാംദേവ് പറഞ്ഞത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ ഒരു യോഗ പരിശീലന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗ ഗുരുവിന്റെ വിവാദ പ്രസ്താവന. “സ്ത്രീകൾ സാരിയിൽ സുന്ദരികളാണ്, അവർ സൽവാർ സ്യൂട്ടുകളിൽ കാണാൻ വളരെ നല്ലതാണ്, എന്റെ കാഴ്ചപ്പാടിൽ, അവർ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും അവർ നന്നായിരിക്കും.”…
Read Moreവിലക്ക് നീങ്ങി
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുന്‍പാണ് നടന് വിലക്ക് ഏര്‍പ്പെടുത്തിയത്. നടന് മാദ്ധ്യമപ്രവര്‍ത്തക മാപ്പ് നല്‍കിയതടക്കം പരിഗണിച്ചാണ് തീരുമാനം. സിനിമാ പ്രമോഷന് അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. കൊച്ചി മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഒത്തുത്തീര്‍പ്പിലെത്തുകയായിരുന്നു. യുവതി പരാതി പിന്‍വലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. യുവതി സംഭവത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീനാഥ്…
Read Moreബൈക്ക് മോഷണം 2 പേർ പിടിയിൽ
ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിംഗിനായി കൊണ്ടു പോകുന്ന ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ 2 യുവാക്കൾ അറസ്റ്റിൽ. ഡി. ജെ ഹള്ളി സ്വദേശി യാസിൻ, സഹായി ഇമ്രാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.15 ലക്ഷം വിലമതിക്കുന്ന 19 വാഹനങ്ങൾ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ പരസ്യം നൽകുന്നവരെ ബന്ധപ്പെട്ടവരെ ടെസ്റ്റ് ഡ്രൈവിംഗ് നിടെ വണ്ടിയുമായി കടന്നു കളയുകയാണ് പ്രതികളുടെ പതിവ് രീതി.
Read Moreദളിതർ ഉൾപ്പെടെയുള്ളവരുടെ മുടി വെട്ടാമെന്ന് സമ്മതിച്ച് ബാർബർ ഷോപ്പ് ഉടമകൾ
ബെംഗളൂരു: ശ്രീരംഗപട്ടണയിൽ ദളിതരുടെ മുടി വെട്ടാമെന്ന് സമ്മതിച്ച് ബാർബർ ഷോപ്പ് ഉടമകൾ. മഹാദേവ പുര ഗ്രാമത്തിൽ കാലങ്ങളായി നിലനിന്നിരുന്ന വിവേചനം ഇതോടെ മാറി. തഹസിൽദാർ ശ്വേത എൻ രവീന്ദ്രയും പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തി കടയുടമകളുമായി സംസാരിക്കുകയായിരുന്നു. ദളിതർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരുടെയും മുടി വെട്ടാൻ തയ്യാറായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തഹസീൽദാർ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreവോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവം, 2 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: വോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ്, ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ എസ് രംഗപ്പ എന്നിവരെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വോട്ടർമാരുടെ വിവര ചോർച്ചയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ 17-ന്, ചിലുമേ എജ്യുക്കേഷണൽ കൽച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ് എന്ന എൻജിഒ, ബിബിഎംപി പ്രദേശങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങളുടെ മറവിൽ ബെംഗളൂരു നഗരത്തിലെ വോട്ടർമാരുടെ വിവരങ്ങൾ…
Read More