ഇന്ന് 5 മരണം;കര്‍ണാടകയില്‍ ഇന്ന് 453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ 196 പേര്‍;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 9000 കടന്നു!

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 69 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്, 5 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍ ഉണ്ട്.

ആകെ രോഗ ബാധിതരുടെ എണ്ണം 9150 ആയി,ഇന്ന് 225 പേര്‍ ആശുപത്രി വിട്ടു,ആകെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 5618 ആയി.

3391 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്,ഇതില്‍ 77 പേര്‍ ഐ.സി.യുവില്‍ ആണ്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

ഇന്ന് മാത്രം കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു,ഇതില്‍ 3 പേര്‍ ബെംഗളൂരു  നഗര ജില്ലയില്‍ നിന്നും 2 പേര്‍ ബീദര്‍ ജില്ലയില്‍ നിന്നും ഉള്ളവര്‍ ആണ്.

ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത് ബെംഗളൂരു നഗര ജില്ലയില്‍ ആണ് 196 പേര്‍.

ബെല്ലാരി 40,കലബുരഗി 39,വിജയപുര 39,മൈസൂരു 18,ഗദഗ് 18,ധാര്‍ വാട് 15,ബാഗല്‍ കോട്ട 14, ബീദര്‍ 13,ദാവനഗരെ 8,ഉത്തര കന്നഡ 8,കോലാര 8,ദക്ഷിണ കന്നഡ 7,മണ്ട്യാ 5,ഹാസന 5,തുമക്കുരു 4,യാദഗിരി 3,ചിക്ക ബല്ലാ പുര 3,ഹവേരി 3,റായിചൂരു 2,ശിവമോഗ്ഗ 2,രാമ നഗര 2,ചിക്ക മഗളൂരു 1 എന്നിങ്ങനെ യാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
[masterslider id="10"]

Related posts