13 വർഷത്തിന് ശേഷം മൈസുരുവിലെ മാരാമമ്മ ക്ഷേത്രം വീണ്ടും തുറന്നു

ബെംഗളൂരു: മൈസുരു ജില്ലയിലെ മാർബലി ഗ്രാമത്തിലെ മാരാമമ്മ ക്ഷേത്രത്തിൻ്റെ വാതിൽ 13 വർഷത്തിന് ശേഷം തുറന്നു.

ഏകദേശം 13 വർഷം മുമ്പ് ക്ഷേത്ര സ്ഥലത്തെ ചൊല്ലി ഇരു സമുദായങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷേത്രം പൂട്ടിയത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

മൈസൂർ താലൂക്ക് തഹസിൽദാർ മഹേഷ് കുമാർ രണ്ട് സമുദായ നേതാക്കളെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ യോഗം ചേർന്നു.

പ്രശ്നപരിഹാരമായതോടെയാണ് അടച്ചിട്ടിരുന്ന മാരാമമ്മ ക്ഷേത്രത്തിൻ്റെ വാതിൽ തുറന്നത്.

പിന്നീട് വിശേഷാൽ പൂജയും നടന്നു.  ഇനിമുതൽ പൂജകൾപതിവുപോലെ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts