ബെംഗളൂരു: സംസ്ഥാന നിയമസഭയില്‍ അസാധാരണമായ രംഗങ്ങള്‍. വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ച ബിജെപി അംഗത്തെ സഭയില്‍ കയറി കയ്യേറ്റം ചെയ്തതായി ആരോപണം. സംസ്ഥാന നിയമസഭയുടെ ശീതകാലസമ്മേളനത്തിനിടെയാണ് സംഭവം. ബിജെപി അംഗം സിടി രവിയെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതത്. സംഭവത്തില്‍ ബിജെപി അംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സഭയില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കെതിരെ സിടി രവി സംസാരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ…
Read MoreDay: 19 December 2024
ക്രിസ്മസ് – ന്യൂ ഇയര്‍; ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ പ്രമാണിച്ച് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകള്‍ കൂടി അധിക സര്‍വീസ് നടത്താനാണ് തീരുമാനം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശനാസുരണമാണ് നടപടി. 34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രാ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം കോഴിക്കോട് /കണ്ണൂര്‍ റൂട്ടിലും അധിക സര്‍വീസുകള്‍ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 24 ബസ്സുകള്‍ കൂടി തിരുവനന്തപുരം…
Read Moreഭർത്താവിനെ ജാമ്യത്തിലിറക്കാൻ കുഞ്ഞിനെ വിറ്റു; അമ്മ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
ബെംഗളൂരു: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അമ്മ ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റില്‍. ജയിലില്‍ കഴിയുന്ന ഭർത്താവിന് ജാമ്യം ലഭിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് അമ്മ മൊഴി നല്‍കി. യുവതിയുടെ അമ്മായിയമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മോഷണക്കേസിലാണ് യുവതിയുടെ ഭർത്താവിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ഗർഭിണിയായിരിക്കെ ബൈക്കുള ജയിലില്‍ ഭർത്താവിനെ സന്ദർശിച്ചപ്പോള്‍ ജാമ്യത്തുകയെ കുറിച്ച് അറിഞ്ഞു. ഇതേത്തുടർന്നാണ് കുഞ്ഞ് ജനിച്ചതോടെ പണം സ്വരൂപിക്കുന്നതിനായി കുഞ്ഞിനെ വില്‍ക്കാൻ തീരുമാനിച്ചതെന്ന് യുവതി മൊഴി നല്‍കി.…
Read Moreബിരിയാണി വെച്ചത് കാക്ക ഇറച്ചി കൊണ്ട്, ദമ്പതികൾ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാക്കകളെ കൊന്ന് കറിവെച്ച ദമ്പതികള്‍ പിടിയില്‍. ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് പിടിയിലായത്. 19 ചത്ത കാക്കകളെ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ദമ്പതികള്‍ കാക്കകളെ കൊല്ലുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിത്തയിലായത്. തങ്ങളുടെ ഏഴംഗ കുടുംബത്തിനു കറി വച്ച് കഴിക്കാനാണ് കാക്കകളെ പിടികൂടിയതെന്ന് ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ പാതയോരത്തെ ഭക്ഷണശാലകള്‍ക്കും ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ചെറിയ ബിരിയാണി വില്‍പ്പനശാലകള്‍ക്കും കാക്കമാംസം വിതരണം ചെയ്യുന്ന വലിയ അനധികൃത വ്യാപാര ശൃംഖലയുടെ ഭാഗമാകാം സംഭവമെന്നും…
Read Moreകാട്ടാന ആക്രമത്തിൽ മലയാളി മരിച്ചു
ബെംഗളൂരു : കാട്ടാന ആക്രമത്തിൽ മലയാളിയായ വയോധികൻ മരിച്ചു. ചിക്കമഗളുരു നരസിംഹരാജയിലാണ് കാട്ടാനയാക്രമണത്തിൽ കാലടി സ്വദേശി കെ ഏലിയാസ് (76) കൊല്ലപ്പെട്ടത് . മേയാൻ വിട്ട പോത്തിനെ അന്വേഷിച്ച് മകനോടൊപ്പം വീടിനോട് ചേർന്നുള്ള വനത്തിൽ എത്തിയത്. ഇതിന് പിന്നാലെയാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് മകൻ നൽകിയ വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ ഓടിച്ച ശേഷമാണ് മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയത്. ഏലിയാസിന്റെ പൂർവികർ കൃഷിക്കായി കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറിയവരാണ്
Read Moreഊബറിൽ പുതിയ തട്ടിപ്പ്; ജാഗ്രത വേണമെന്ന് യുവാവിന്റെ കുറിപ്പ്
ബെംഗളൂരു: ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകളുടെ വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റും പ്രണയക്കെണികളുമൊക്കെ ഇതില്‍പ്പെടുന്നു ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്ന് പുറത്തുവരുന്നത് ഇത്തരമൊരു പുതിയ തട്ടിപ്പിന്റെ വാര്‍ത്തയാണ്. വിമാനത്താവളത്തില്‍ നിന്ന് ടാക്സി വിളിച്ച മഹേഷ് എന്ന യുവാവാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. ഇതെന്തൊരു കണ്ടുപിടിത്തമാണെന്ന് എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് മഹേഷിന്റെ പോസ്റ്റ് തുടങ്ങുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടാക്സി ആപ്പായ ഊബറിന്റെ പേരിലാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി വിളിച്ച തന്റെ പക്കല്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാനാണ് ശ്രമിച്ചതെന്നും…
Read Moreവിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞു വീണ് മരിച്ചു
ബെംഗളൂരു: ശിവമൊഗ്ഗയെ കണ്ണീരിലാഴ്ത്തി ഒരു ദുരന്ത സംഭവം കൂടി. നഞ്ചപ്പ ലേഔട്ടിലെ ഇംപീരിയല്‍ കോളജില്‍ ബുധനാഴ്ച പതിനേഴുകാരി വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ മുബാഷിർ ഭാനുവിന്റെ അപ്രതീക്ഷിത വിയോഗമാണ് കോളജിനെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയത്. ഒരു സാധാരണ ദിവസത്തിന്റെ ആരംഭം പോലെയായിരുന്നു അന്നും. ക്ലാസ്സുകള്‍ കഴിഞ്ഞ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് പോവുകയായിരുന്നു മുബാഷിർ. എന്നാല്‍, അപ്രതീക്ഷിതമായി അവള്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണ് പെണ്‍കുട്ടിയുടെ പെട്ടന്നുള്ള മരണത്തിന് കാരണമെന്ന് പറയുന്നു. ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More9 വയസുകാരി കോമയിലായ വാഹനാപകടം; പ്രതിയുടെ മുൻകൂർ ജാമ്യം തള്ളി കോടതി; ഇൻഷുറൻസ് കമ്പനിയെയും പ്രതി കബളിപ്പിച്ചു
കോഴിക്കോട്: വടകരയിൽ 9 വയസുകാരി ദൃഷാന കാറിടിച്ച് കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിന് മുൻകൂർ ജാമ്യം ഇല്ല. പ്രോസിക്യൂഷൻ്റെ വാദങ്ങൾ കോടതി അംഗികരിച്ചു. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യം കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വടകര ചോറോട് ദേശീയപാതയിലായിരുന്നു ദിൽഷാനയെയും മുത്തശ്ശിയേയും പുറമേരി സ്വദേശി ഷെജീൽ ഓടിച്ചിരുന്ന കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയത്. അപകടത്തിൽ 62 വയസുകാരി മരിക്കുകയും ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. അപകടത്തിന് ശേഷം വിദേശത്തേക്ക് പോയ പ്രതിയെ നീണ്ട പത്ത് മാസത്തെ അന്വേഷണത്തിനൊടുവിലാണ്…
Read Moreകോവിഡ് കാലത്ത് നടത്തിയ ക്രമക്കേടുകൾ; 28 ബി.ബി.എം.പി. ഉദ്യോഗസ്ഥർക്ക് നോട്ടീസ്
ബെംഗളൂരു : കോവിഡ് കാലത്ത് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകൾക്ക് ബെംഗളൂരു കോർപ്പറേഷനിലെ (ബി.ബി.എം.പി.) 28 ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും. ജസ്റ്റിഡ് മൈക്കൾ ഡി. കുഞ്ഞ കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരമാണ് കോർപ്പറേഷൻ നടപടിയെടുക്കുന്നത്. ക്രമക്കേടുകളിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകുക. ഉദ്യോഗസ്ഥരുടെ പട്ടിക ബി.ബി.എം.പി. തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാസ്കുകൾ, കൈയുറകൾ, മറ്റ് സുരക്ഷാ സാമഗ്രികൾ എന്നിവ വാങ്ങിയതിന് ഫണ്ട് ചെലവഴിച്ചതിന്റെ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നഗരവികസന വകുപ്പും നടപടിക്ക് നിർദേശിച്ചിരുന്നു. രേഖകൾ കാണാില്ലെന്ന് തെളിഞ്ഞാൽ പോലീസ് കേസെടുക്കും. ബി.ജെ.പി.…
Read Moreബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർപോർട്ട് ലോഞ്ചുകൾക്ക് അംഗീകാരം
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാം ടെർമിനലിലുള്ള 080 ഡൊമസ്റ്റിക് ലോഞ്ചിന് മികവിനുള്ള അംഗീകാരം. ടെർമിനലിലെ ഡൊമസ്റ്റിക് ലോഞ്ചിനെ ട്രാവൽ പ്ലസ് ലെഷർ മാസിക മികച്ച ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആയി തിരഞ്ഞെടുത്തു. രണ്ടാം ടെർമിനലിലെതന്നെ 080 അന്താരാഷ്ട്ര ലോഞ്ചിന് ഫേവറിറ്റ് എയർപോർട്ട് ലോഞ്ചിനുള്ള 2024-ലെ കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ റീഡേഴ്‌സ് ചോയ്‌സ് പുരസ്കാരവും ലഭിച്ചു. രണ്ടാം ടെർമിനലിലെ ലോഞ്ചുകൾ ഒരുക്കിയതിലെ മികവാണ് പുരസ്കാരങ്ങൾക്ക് അർഹമാക്കിയതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡി.യും സി.ഇ.ഒ.യുമായ ഹരി മാരാർ പറഞ്ഞു.
Read More