ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കുഞ്ഞിനെ വിറ്റു; അമ്മ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ 

ബെംഗളൂരു: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അമ്മ ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റില്‍.

ജയിലില്‍ കഴിയുന്ന ഭർത്താവിന് ജാമ്യം ലഭിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് അമ്മ മൊഴി നല്‍കി.

യുവതിയുടെ അമ്മായിയമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മോഷണക്കേസിലാണ് യുവതിയുടെ ഭർത്താവിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.

യുവതി ഗർഭിണിയായിരിക്കെ ബൈക്കുള ജയിലില്‍ ഭർത്താവിനെ സന്ദർശിച്ചപ്പോള്‍ ജാമ്യത്തുകയെ കുറിച്ച്‌ അറിഞ്ഞു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ഇതേത്തുടർന്നാണ് കുഞ്ഞ് ജനിച്ചതോടെ പണം സ്വരൂപിക്കുന്നതിനായി കുഞ്ഞിനെ വില്‍ക്കാൻ തീരുമാനിച്ചതെന്ന് യുവതി മൊഴി നല്‍കി.

കുഞ്ഞിനെ വിറ്റതില്‍ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ കൈപ്പറ്റിയതായി അമ്മ സമ്മതിച്ചു.

തുടർന്ന് മാതുംഗ പോലീസ് കുഞ്ഞിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

എട്ട് ഇടനിലക്കാരെ സംഘം ഒടുവില്‍ അറസ്റ്റ് ചെയ്തു.

മനീഷ സണ്ണി യാദവ്, സുലോചന സുരേഷ് സാബ്ലെ, മീരാ രാജാറാം യാദവ്, യോഗേഷ് സുരേഷ് ബോയർ, റോഷ്‌നി സോന്തു ഘോഷ്, സന്ധ്യ അർജുൻ രജ്പുത്, മദീന എന്ന മുന്നി ഇമാം ചവാൻ, തൈനാസ് ഷാഹിൻ ചൗഹാൻ, മൊയ്‌നുദ്ദീൻ തംബോലി എന്നിവരാണ് അറസ്റ്റിലായത്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

കുഞ്ഞ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

കുഞ്ഞിനെ വാങ്ങിയ ആളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts