വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ശിവമൊഗ്ഗയെ കണ്ണീരിലാഴ്ത്തി ഒരു ദുരന്ത സംഭവം കൂടി.

നഞ്ചപ്പ ലേഔട്ടിലെ ഇംപീരിയല്‍ കോളജില്‍ ബുധനാഴ്ച പതിനേഴുകാരി വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ മുബാഷിർ ഭാനുവിന്റെ അപ്രതീക്ഷിത വിയോഗമാണ് കോളജിനെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയത്.

ഒരു സാധാരണ ദിവസത്തിന്റെ ആരംഭം പോലെയായിരുന്നു അന്നും.

ക്ലാസ്സുകള്‍ കഴിഞ്ഞ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് പോവുകയായിരുന്നു മുബാഷിർ.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

എന്നാല്‍, അപ്രതീക്ഷിതമായി അവള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

രക്തസമ്മർദം കുറഞ്ഞതാണ് പെണ്‍കുട്ടിയുടെ പെട്ടന്നുള്ള മരണത്തിന് കാരണമെന്ന് പറയുന്നു.

ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോളജിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ഈ ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തിന്റെ നടുക്കം ഇരട്ടിയായി.

കുഴഞ്ഞുവീഴുന്നതിന്റെയും സഹായത്തിനായി ആളുകള്‍ ഓടിയെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ആരുടെയും കരളലിയിക്കുന്നതാണ്.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts