പൂമരം റിലീസിനെ ട്രോളി സോഷ്യല്‍ മീഡിയ!

റിലീസ് വൈകിയെങ്കിലും ട്രോളുകളില്‍ പൂമരം എന്ന സിനിമ സ്ഥിര സാന്നിധ്യം ആയതിനാല്‍ മാര്‍ക്കറ്റിംഗിനായി പുതിയ വഴികളൊന്നും തന്നെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തേടേണ്ടി വന്നില്ല. കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടും പല കാരണങ്ങള്‍ മൂലം റിലീസ് നീണ്ടു പോയ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി മീമുകളും സജീവമാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ ഇന്നസെന്‍റ് പാടിയ പാട്ടിന്‍റെ വരികളാണ് ചിത്ര സഹിതം ഒരു ആരാധകന്‍ കമന്‍റായി രേഖപ്പെടുത്തിയത്. ഇന്ന് ഇല്ലെങ്കിൽ നാളെ വരും… നാളെ ഇല്ലെങ്കിൽ മറ്റന്നാൾ വരും കാളി കുട്ടാ എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന് ഭാവുകങ്ങളും നേരുന്നുണ്ട് ആരാധകന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts