സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ.

ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ.

പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഇതിനായുള്ള നിര്‍ദേശം മുന്നോട്ടുവെക്കണമെന്നും പാര്‍ലമെന്ററി കമ്മറ്റി നിര്‍ദേശിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സൈന്യത്തിലെ ആള്‍ക്ഷാമം കുറയ്ക്കാനാവുമെന്നാണ് കമ്മറ്റിയുടെ നിരീക്ഷണം.

നിലവില്‍ 7000  ഉദ്യോഗസ്ഥരുടെയും 20000 സൈനികരുടെയും കുറവ് സൈന്യത്തിലുണ്ട്. നാവിക സേനയില്‍ 150  ഉദ്യോഗസ്ഥരുടെയും 15000 നാവികരുടെയും കുറവുണ്ട്. വ്യോമസേനയിലും 150 ഉദ്യോഗസ്ഥരുടെയും 15000 സൈനികരുടെയും കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം പാര്‍ലമെന്ററി കമ്മറ്റി മുന്നോട്ടു വെച്ചത്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ റെയിൽവേയിൽ മാത്രമായി ഏകദേശം 30 ലക്ഷം ജീവനക്കാരുണ്ട്. അതുകൂടാതെ  സംസ്ഥാന സർക്കാരിന്‍റെതായി രണ്ടു കോടി ജീവനക്കാരുമുണ്ട്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് ഇത്തരമൊരു നീക്കം വഴി സേനയിലെ ഒഴിവ് സമയാസമയങ്ങളില്‍ നികത്താന്‍ കഴിയും. അതുകൂടാതെ സേനയില്‍ നിന്നും വിരമിച്ച കൂടുതല്‍ അച്ചടക്കമുള്ള ഉദ്യോഗസ്ഥരെകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെൻറ് സർവീസുകളും സമ്പന്നമാക്കാം. പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടം ഉണ്ടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts