പൂമരം റിലീസിനെ ട്രോളി സോഷ്യല്‍ മീഡിയ!

റിലീസ് വൈകിയെങ്കിലും ട്രോളുകളില്‍ പൂമരം എന്ന സിനിമ സ്ഥിര സാന്നിധ്യം ആയതിനാല്‍ മാര്‍ക്കറ്റിംഗിനായി പുതിയ വഴികളൊന്നും തന്നെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തേടേണ്ടി വന്നില്ല. കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടും പല കാരണങ്ങള്‍ മൂലം റിലീസ് നീണ്ടു പോയ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി മീമുകളും സജീവമാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ ഇന്നസെന്‍റ് പാടിയ പാട്ടിന്‍റെ വരികളാണ് ചിത്ര സഹിതം ഒരു ആരാധകന്‍ കമന്‍റായി രേഖപ്പെടുത്തിയത്. ഇന്ന് ഇല്ലെങ്കിൽ നാളെ…

Read More