വിഷുവിന് നാട്ടിൽ പോകാനുള്ള സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ ടി സി.

ബെംഗളൂരു : വിഷു അവധിക്കു കർണാടക ആർടിസി സ്പെഷൽ ബസുകളിൽ ടിക്കറ്റ് നിരക്ക് 1700 രൂപ വരെ. നാട്ടിലേക്കു വലിയ തിരക്കുള്ള ഏപ്രിൽ 13ലെ ടിക്കറ്റ് വിൽപന ഇന്നലെ തുടങ്ങിയ കർണാടക, നാല് സ്പെഷൽ സർവീസുകളാണ് ആദ്യദിവസം തന്നെ പ്രഖ്യാപിച്ചത്. കോട്ടയം (1667 രൂപ), എറണാകുളം (1667 രൂപ), തൃശൂർ (1520 രൂപ), പാലക്കാട് (1359 രൂപ) എന്നിങ്ങനെയാണ് സ്പെഷൽ ബസുകളിലെ ടിക്കറ്റ് ചാർജ്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

കഴിഞ്ഞ ക്രിസ്മസ് അവധിക്കു രണ്ടായിരം രൂപവരെ സ്പെഷൽ‌ സർവീസുകൾക്കു കർണാടക ഈടാക്കിയിരുന്നു. എന്നാൽ അമിതനിരക്കിലുള്ള ഈ സർവീസുകളെ യാത്രക്കാർ കയ്യൊഴിഞ്ഞതിനാലാണ് ഇത്തവണ സ്പെഷൽ ബസിലെ നിരക്ക് 400 രൂപയോളം കുറച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts