മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഉയര്‍ന്ന വേഗപരിധിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഉയര്‍ന്ന വേഗപരിധിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നഗരങ്ങളിലും, ദേശീയപാതയിലുമാണ് ഈ പുതുക്കിയ വേഗതാ പരിധി ബാധകമാവുന്നത്‌.

ഇതനുസരിച്ച്, നഗരങ്ങളില്‍ കാറുകള്‍ക്ക് 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. അതേസമയം,മോട്ടോര്‍സൈക്കിളുകളുടെ വേഗ പരിധി 60 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. കാറുകള്‍ക്ക് എക്സ്പ്രസ് വേയിൽ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എന്നിരുന്നാലും, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ അധികാരപരിധിയിലെ വേഗ പരിധി നിശ്ചയിക്കുന്നതിനുള്ള അധികാരം നിലനിർത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

വേഗ പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര റോഡ് ഗതാഗത-ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അംഗീകാരം നല്‍കിയത്. വേഗ പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ  ശുപാര്‍ശ ഇപ്പോള്‍ നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്കു വിട്ടിരിയ്ക്കുകയാണ്‌. നിയമ മന്ത്രാലയം അംഗീകരിക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ നഗരത്തിലെ റോഡുകളില്‍ മാത്രമല്ല, ഹൈവേയിലും എക്സ്പ്രസ്സ് ഹൈവേയിലും വേഗപരിധി ഉയരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts