ഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍  പറഞ്ഞു.

‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍  പറഞ്ഞു.

  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts