കോവിഡ് കാലത്ത് നടത്തിയ ക്രമക്കേടുകൾ; 28 ബി.ബി.എം.പി. ഉദ്യോഗസ്ഥർക്ക് നോട്ടീസ്

ബെംഗളൂരു : കോവിഡ് കാലത്ത് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകൾക്ക് ബെംഗളൂരു കോർപ്പറേഷനിലെ (ബി.ബി.എം.പി.) 28 ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും.

ജസ്റ്റിഡ് മൈക്കൾ ഡി. കുഞ്ഞ കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരമാണ് കോർപ്പറേഷൻ നടപടിയെടുക്കുന്നത്.

ക്രമക്കേടുകളിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകുക.

ഉദ്യോഗസ്ഥരുടെ പട്ടിക ബി.ബി.എം.പി. തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാസ്കുകൾ, കൈയുറകൾ, മറ്റ് സുരക്ഷാ സാമഗ്രികൾ എന്നിവ വാങ്ങിയതിന് ഫണ്ട് ചെലവഴിച്ചതിന്റെ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നഗരവികസന വകുപ്പും നടപടിക്ക് നിർദേശിച്ചിരുന്നു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

രേഖകൾ കാണാില്ലെന്ന് തെളിഞ്ഞാൽ പോലീസ് കേസെടുക്കും.

ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടന്ന ക്രമക്കേടുകളെപ്പറ്റിയാണ് ജസ്റ്റിസ് മൈക്കൾ ഡി. കുഞ്ഞ കമ്മിഷൻ അന്വേഷിച്ചത്.

റിപ്പോർട്ടിലെ കണ്ടെത്തലുകളെ തുടർന്ന് അന്നത്തെ മെഡിക്കൽ എജുക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. പി.ജി. ഗിരീഷ്, ജോയിന്റ് ഡയറക്ടർ (അക്കൗണ്ട്‌സ്) ജി.സി. രഘു, ഏതാനും ജനപ്രതിനിധികൾ എന്നിവരുടെ പേരിൽ കഴിഞ്ഞയാഴ്ച പോലീസ് കേസെടുത്തിരുന്നു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts