‘മലബാർ ബ്രാണ്ടി ‘ ഓണത്തിന് വിപണിയിൽ എത്തും

തിരുവനന്തപുരം: ‘ജവാന്‍’ മദ്യത്തിന് പുറമെ കേരള സര്‍ക്കാര്‍ പുതിയ ബ്രാന്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുന്നു.

ഇതിന്റെ ആദ്യ ഘട്ടമായി ‘മലബാര്‍ ബ്രാണ്ടി’ എന്ന ബ്രാന്‍ഡ് ഈ ഓണത്തിന് വിപണിയിലെത്തും.

ഇതിനായുള്ള ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് മദ്യത്തിന്റെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ പൊതു മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പാദനം ആരംഭിക്കുന്നത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ഇവിടെ നേരത്തെ പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. നിലവില്‍ ജവാന്‍ മാത്രമാണ് കുറഞ്ഞ വിലയില്‍ കേരളത്തില്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിലക്കുറവുള്ള മദ്യം എത്തിക്കുക കൂടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts