സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും ഭംഗിയുള്ളവരാണ്, രാം ദേവിന്റെ പരാമർശം വിവാദത്തിൽ

താനെ: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദത്തിന് തിരി കൊളുത്തി.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിൽ, “സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും” എന്നാണ് ബാബ രാംദേവ് പറഞ്ഞത്.

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ ഒരു യോഗ പരിശീലന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗ ഗുരുവിന്റെ വിവാദ പ്രസ്താവന. “സ്ത്രീകൾ സാരിയിൽ സുന്ദരികളാണ്, അവർ സൽവാർ സ്യൂട്ടുകളിൽ കാണാൻ വളരെ നല്ലതാണ്, എന്റെ കാഴ്ചപ്പാടിൽ, അവർ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും അവർ നന്നായിരിക്കും.”

യോഗാ വസ്ത്രങ്ങളും സാരിയും ധരിച്ചെത്തിയ സ്ത്രീകളായിരുന്നു ചടങ്ങിൽ കൂടുതൽ. യോഗ പരിശീലനം കഴിഞ്ഞയുടൻ ബാബ രാംദേവിൻറെ യോഗ ആരംഭിച്ചതോടെ സ്ത്രീകൾക്ക് യോഗ വസ്ത്രം മാറാൻ സമയം ലഭിക്കാതെ യോഗ സ്യൂട്ടിൽ തന്നെയാണ് ചടങ്ങിൽ പങ്കെടുത്തത്.

ഇത് വീക്ഷിച്ച രാംദേവ് അവർക്ക് സാരികളിലേക്ക് മാറാൻ സമയമില്ലെങ്കിൽ പ്രശ്‌നമില്ലെങ്കിൽ വീട്ടിൽ പോയതിന് ശേഷം അത് ചെയ്യാമെന്നും പറഞ്ഞു. തുടർന്നാണ് രാംദേവ് വിവാദമായ പ്രസ്താവന നടത്തിയത്.

താനെയിലെ ശിവസേന എംപി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രാംദേവിൻറെ വിവാദ പ്രസ്താവന ഗൗരവമായി എടുത്ത മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ രാംദേവ് ഈ വിഷയത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us