വിലക്ക് നീങ്ങി

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുന്‍പാണ് നടന് വിലക്ക് ഏര്‍പ്പെടുത്തിയത്. നടന് മാദ്ധ്യമപ്രവര്‍ത്തക മാപ്പ് നല്‍കിയതടക്കം പരിഗണിച്ചാണ് തീരുമാനം.

സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. കൊച്ചി മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഒത്തുത്തീര്‍പ്പിലെത്തുകയായിരുന്നു. യുവതി പരാതി പിന്‍വലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

യുവതി സംഭവത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയത്. കേസ് അവസാനിച്ചെങ്കിലും നടപടിയില്‍ ഉടന്‍ പുനരാലോചന ഇല്ലെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടന അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts