അമീർഖാന്റെ മൂന്നാം വിവാഹം ഉടൻ എന്ന് അഭ്യൂഹം

മകൾ ഇറ ഖാന്റെ വിവാഹശേഷം ആമിർഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന് അഭ്യൂഹം. അമീറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു.

ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വർഷം അമീർ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികൾ ഉറപ്പിച്ചു. റീന ദത്തയുമായുള്ള ബന്ധത്തിൽ പിറന്ന മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിൽ ഫാത്തിമയും പങ്കെടുത്തിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. 

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

എന്നാൽ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അഭിനയത്തിൽ കൂടുതൽ സജീവമാകാവുന്ന ഫാത്തിമയുടെ താർ എന്ന ചിത്രം ഈ വർഷം ആണ് റിലീസ് ചെയ്തത്. ധക്ക് ധക്ക്, സാം ബഹാദൂർ തുടങ്ങിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. ലാൽസിംഗ് ഛദ്ദയ്ക്ക് ശേഷം എത്തുന്ന സലാം വെങ്കി ആണ് ആമിറിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് അമീർ എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts