സംസ്ഥാനത്ത് മൈസൂരുവിലടക്കം പുതിയ അഞ്ച് ആധൂനിക കാൻസർ ആശുപത്രികൾ തുടങ്ങും

ബെംഗളൂരു : സംസ്ഥാനത്ത് മൈസൂരുവടക്കം അഞ്ചിടങ്ങളിൽ പുതിയ ആധൂനിക അർബുദ ആശുപത്രികൾ തുടങ്ങുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു.

ബെലഗാവിയിലെ സുർവണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

അർബുദ പരിചരണം വികേന്ദ്രീകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

മൈസൂരു, കാർവാർ, മാണ്ഡ്യ, ശിവമോഗ, തുമകൂരു എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി അറിയിച്ചത്.

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ബെലഗാവിയിലും അത്യാധുനിക അർബുദ ആശുപത്രി നിർമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പാട്ടീൽ പറഞ്ഞു.

തുടക്കത്തിൽ, ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അർബുദ ആശുപത്രി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു.

എന്നാൽ, ഭൂമിയുടെ പരിമിതി ഈ നിർദേശത്തിന് തടസ്സമായി. നിലവിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കാർഡുടമകൾക്ക് അർബുദ ആശുപത്രികളിൽ സർക്കാർ സൗജന്യ ചികിത്സ നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts