കോവിഡ് പരിശോധനക്ക് ശേഷം തെറ്റായ മേൽവിലാസം നൽകി മുങ്ങിയ 18% പേരെ ഇനിയും കണ്ടെത്താനായിട്ടില്ല !

ബെംഗളുരു : സ്രവം പരിശോധനയ്ക്കു നൽകിയ ശേഷം വ്യാജവിലാസവും മൊബൈൽ നമ്പറും നൽകി കടന്നുകളഞ്ഞ ബെംഗളുരുവിലെ കോവിഡ് ബാധിതരിൽ 18% പേരെയും ഇനിയും കണ്ടത്താനായില്ല.

കഴിഞ്ഞ 27നും ഈ മാസം ഏഴിനുമിടയിൽ കോവിഡ് സ്ഥിരീകരിച്ച 4327 പേരാണ് ആരോഗ്യവകുപ്പ് അധികൃതരെ കബളിപ്പിച്ച് മുങ്ങിയത്.

ഇതിൽ 3303 പേരെ ബിബിഎംപിയും പൊലീസും ചേർന്നു കണ്ടെത്തി.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

255 പേരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ശേഷിച്ച 769 പേരെക്കുറിച്ചു യാതൊരു വിവരവുമില്ല.

കണ്ടെത്താനായില്ല ബെംഗളുരുവിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതിനെ തുടർന്നു ജൂൺ അവസാന വാരം മുതൽ സ്രവ പരിശോധന വ്യാപകമാക്കിയിരുന്നു.

കണ്ട പക്ഷേ കോവിഡ് സ്ഥിരീകരിച്ച ആയിരക്കണക്കിനാളുകൾ അധികൃതരെ കബളിപ്പിച്ചു കടന്നുകളഞ്ഞു.

ഇവരിൽ നല്ലൊരു വിഭാഗം സ്വദേശങ്ങളിലേക്കു മടങ്ങിയിട്ടുണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് ബിബിഎംപിയും പൊലീസും.

രോഗം സ്ഥിരീകരിച്ച് 14 ദിവസത്തേക്കു മാത്രമേ, കാണാതായവരുടെ ഡേറ്റ സൂക്ഷിക്കാറുള്ളൂവെന്ന് ബിബിഎംപി സ്പെഷൽ കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts