ബന്ദിപ്പൂരിൽ ബദൽപാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ബെംഗളൂരു: ദേശീയപാത 212-ലെ രാത്രി യാത്രാനിരോധനം മറികടക്കാൻ ബദൽപാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി.

തലശ്ശേരി-ബാവലി റോഡ്, കാട്ടിക്കുളം, തോൽപ്പെട്ടി എന്നീ ജില്ലാറോഡുകളെ സംസ്ഥാന പാതകളായി ഉയർത്തിയും ആവശ്യമായ ഭൂമി കേരള, കർണാടക സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്തും ബദൽപാത നിർമിക്കാൻ കഴിയുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ബന്ദിപ്പൂർ യാത്രാനിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ ദേശീയ പാതാ അതോറിറ്റി ചീഫ് എൻജിനീയറാണ് സത്യവാങ്‌മൂലം സമർപ്പിച്ചത്. രാത്രി യാത്രാനിരോധനക്കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.

ഭൂമി ഏറ്റെടുക്കലിനുശേഷം ബദൽപാതയുടെ റൂട്ടുകളുടെ വിശദാംശങ്ങൾ ദേശീയ പാതാ അതോറിറ്റിക്ക് കൈമാറണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് ആവശ്യമായ പാരിസ്ഥിതിക അനുമതിയും ലഭ്യമാക്കണം. അതേസമയം, എലിവേറ്റഡ് പാത വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts