ബാംഗ്ലൂർ മലയാളി മേറ്റ്സിന്റെ സെവൻസ് ഫുട്ബോൾ മത്സരം17 ന്

ബെംഗളൂരു : ലോർഡ്‌സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലയാളീ മേറ്റ്സ് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 17 നു സർജാപുര റോഡിൽ ഉള്ള സിംബ സ്പോർട്സിൽ വച്ചു നടക്കും. കാലത്ത് 7 മണി മുതൽ തുടങ്ങുന്ന മത്സരത്തിൽ എഫ്‌സി മലബാർ, മൈറ്റി ഈഗ്ൾസ്, ബിഎംസ്‌സി, റോയൽ സ്‌ട്രൈക്കേഴ്‌സ്, സ്പാർട്ടൻ ബാംഗ്ലൂർ, ജെഡിഫ്‌സി ഡോൺസ് എഫ്‌സി ബാംഗ്ലൂർ, ഓക്സ്ഫോർഡ് എഫ്‌സി, റോക്ക്സ് വേരിയർസ്, എഫ് ടോപ് എഫ്‌സി, മലബാർ എഫ്‌സി ബാംഗ്ലൂർ, ഹാവ്‌ക്സ് എഫ്‌സി, സ്‌പോർട് ഹുഡ്, വിവ സെവൻസ്, സ്പോർട്സ്…

Read More

നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വനിതാഡോക്ടറെ പീഡിപ്പിച്ച സീനിയർ ഡോക്ടർ അറസ്റ്റിൽ!!

ബെംഗളൂരു: ജൂനിയർ ഡോക്ടറെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണംവാങ്ങുകയുംചെയ്ത സ്വകാര്യ ആശുപത്രിയിലെ സീനിയർ ഡോക്ടർ പിടിയിൽ. അഞ്ജനപുര സ്വദേശിയായ ഡോ. ശ്രീധർ ശ്രീനിവാസൻ(41) ആണ് യുവ വനിതാഡോക്ടറുടെ പരാതിയെത്തുടർന്ന്‌ പിടിയിലായത്. കഴിഞ്ഞവർഷം ഓഗസ്‌റ്റ് മുതൽ പലവട്ടം ഡോക്ടർ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. ജോലിസംബന്ധിച്ച ചർച്ചകൾക്കെന്നുപറഞ്ഞ് 2018-ൽ വനിതാഡോക്ടറെ ശ്രീധർ ശ്രീനിവാസൻ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് രണ്ടുതവണയായി വലിയ തുക തന്റെ പക്കൽനിന്ന്‌ വാങ്ങിയതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

Read More

ബന്ദിപ്പൂരിൽ ബദൽപാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ബെംഗളൂരു: ദേശീയപാത 212-ലെ രാത്രി യാത്രാനിരോധനം മറികടക്കാൻ ബദൽപാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. തലശ്ശേരി-ബാവലി റോഡ്, കാട്ടിക്കുളം, തോൽപ്പെട്ടി എന്നീ ജില്ലാറോഡുകളെ സംസ്ഥാന പാതകളായി ഉയർത്തിയും ആവശ്യമായ ഭൂമി കേരള, കർണാടക സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്തും ബദൽപാത നിർമിക്കാൻ കഴിയുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബന്ദിപ്പൂർ യാത്രാനിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ ദേശീയ പാതാ അതോറിറ്റി ചീഫ് എൻജിനീയറാണ് സത്യവാങ്‌മൂലം സമർപ്പിച്ചത്. രാത്രി യാത്രാനിരോധനക്കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കലിനുശേഷം ബദൽപാതയുടെ റൂട്ടുകളുടെ വിശദാംശങ്ങൾ ദേശീയ പാതാ…

Read More

ക്രിസ്തുമസ്- ശബരിമല സീസൺ;കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പരിഗണനയിലെന്ന് റെയിൽവേ.

ബെംഗളൂരു : ശബരിമല ക്രിസ്മസ് തിരക്ക് പരിഗണിച്ച് ബംഗ്ലൂളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ. ആവശ്യമുന്നയിച്ച് മലയാളി സംഘടനകളുടെ യാത്ര കൂട്ടായ്മ കർണാടക-കേരള ട്രാവലേഴ്സ് ഫോറം കെ കെ ടി എഫ് നിവേദനം സമർപ്പിച്ചു. ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ മാനേജർ ഉറപ്പുനൽകിയതായി ആയി കെ കെ ടി എഫ് ജനറൽ കൺവീനർ ആർ മുരളീധർ പറഞ്ഞു. എറണാകുളം, കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകളെല്ലാം വെയിറ്റ് ലിസ്റ്റിൽ ആണെന്നും അതിനാൽ…

Read More

റാഗിങ്ങിന്റെ പേരിൽ ആവലഹള്ളി ഈസ്റ്റ് പോയിന്റ് കോളേജിൽ മലയാളിയായ മുസ്ലീം വിദ്യാർത്ഥിക്കേൽക്കേണ്ടി വന്നത് ക്രൂര പീഡനം;മർദ്ദനത്തിനും വധ ഭീഷണിക്കും പുറമെ പണവും തട്ടിയെടുത്തു;വിദ്യാർത്ഥി നാട്ടിൽ ചികിൽസയിൽ;പ്രതികളിൽ മലയാളികളും.

ബെംഗളൂരു :  സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിംഗ് സഹിക്കാനാവാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മലയാളിയുവാവ്. ആവലഹള്ളി ഈസ്റ്റ് പോയിൻറ് കോളേജിലെ ബിബിഎ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അൽ അമീൻ അൻസാരി (22) ആണ് വധഭീഷണിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്. മലയാളികൾ ഉൾപ്പെടെ 15 പേരാണ് റാഗിംഗ് നടത്തിയത് മർദ്ദനത്തിനും വധഭീഷണിയും പുറമേ ഇവർ പണം തട്ടുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത് പോലീസ് കേസെടുത്തു. കോളേജിൽ ചേർന്ന ഓഗസ്റ്റ് 27 മുതൽ പീഡനം തുടങ്ങിയിരുന്നു. അന്ന് വൈകീട്ട് അഞ്ചിന് മുറിയിലെത്തിയപ്പോൾ 15 പേർ ചേർന്നു രാത്രി…

Read More
Click Here to Follow Us