നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വനിതാഡോക്ടറെ പീഡിപ്പിച്ച സീനിയർ ഡോക്ടർ അറസ്റ്റിൽ!!

ബെംഗളൂരു: ജൂനിയർ ഡോക്ടറെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണംവാങ്ങുകയുംചെയ്ത സ്വകാര്യ ആശുപത്രിയിലെ സീനിയർ ഡോക്ടർ പിടിയിൽ. അഞ്ജനപുര സ്വദേശിയായ ഡോ. ശ്രീധർ ശ്രീനിവാസൻ(41) ആണ് യുവ വനിതാഡോക്ടറുടെ പരാതിയെത്തുടർന്ന്‌ പിടിയിലായത്.

കഴിഞ്ഞവർഷം ഓഗസ്‌റ്റ് മുതൽ പലവട്ടം ഡോക്ടർ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. ജോലിസംബന്ധിച്ച ചർച്ചകൾക്കെന്നുപറഞ്ഞ് 2018-ൽ വനിതാഡോക്ടറെ ശ്രീധർ ശ്രീനിവാസൻ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.

  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്

പിന്നീട് രണ്ടുതവണയായി വലിയ തുക തന്റെ പക്കൽനിന്ന്‌ വാങ്ങിയതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us