സംസ്ഥാനത്തെ ആദ്യ ട്രാൻസ്ട്രുമൺ ഗസ്റ്റ് ലക്‌ചറർ ആയി നിയമനം നേടി രേണുകാ പൂജാരി

ബെംഗളൂരു : കർണാടകത്തിൽ ആദ്യമായി ട്രാൻസ്ട്രുമൺ ഗസ്റ്റ് ലക്‌ചറർ ആയി നിയമനം നേടി.

ബല്ലാരി ശ്രീ കൃഷ്‌ണദേവരായ സർവകലാശാലയിലാണ് ലൈംഗിക ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്ന നിയമനം നടന്നത്.

ബല്ലാരി കുരുഗൊഡു സ്വദേശി രേണുകാ പൂജാരിയാണ് ചരിത്രം കുറിച്ചത്. 35 വയസ്സുള്ള രേണുക കന്നഡ ഭാഷാ വിഭാഗത്തിലാണ് അധ്യാപികയായത്.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഈ സർവകലാശാലയിൽ കന്നഡ ബിരുദാനന്തബിരുദ വിദ്യാർഥിനിയായിരുന്നു രേണുക. ഇതിൽ മികച്ച വിജയം നേടിയ ശേഷം അവിടെത്തന്നെ അധ്യാപികയായി ചേരുകയായിരുന്നു.

സർവകലാശാലാ രജിസ്ട്രാറും വൈസ് ചാൻസലറും ഉൾപ്പെടെ ഇതിന് തനിക്ക് പിന്തുണ നൽകിയെന്ന് രേണുക പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts