‘ബെംഗളൂരു വിടാന്‍ 101 കാരണങ്ങള്‍’ വൈറലായി യുവതിയുടെ കുറിപ്പ് 

ബെംഗളൂരു: ഉത്തരേന്ത്യയിലെ പ്രസിദ്ധമായ തെരുവി ഭക്ഷണമാണ് പാനിപ്പൂരി. തൈര് നിറച്ച നന്നായി മൊരിഞ്ഞ പുരിയാണ് ദഹി പൂരി, മസാല ചേർത്ത ഉരുളക്കിഴങ്ങ്, വേവിച്ച ചിക്കൻ, ചട്ണികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമുള്ള രുചികളിലും ഇന്ന് പാനിപ്പൂരി ലഭിക്കും.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട, ആഷിക എന്ന എക്സ് ഉപയോക്താവിന്‍റെ കുറിപ്പില്‍ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം.

ദഹിപ്പൂരിയെ കുറിച്ചുള്ള ആഷികയുടെ കുറിപ്പ് ഇതിനകം നാലര ലക്ഷത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

ബെംഗളൂരു വിടാൻ 101 കാരണങ്ങള്‍. ഓർഡർ ചെയ്ത ദഹി പുരിക്ക് പകരം, അക്ഷരാർത്ഥത്തില്‍ ലഭിച്ചത് ‘ദഹി’യും ‘പുരി’യുമാണ്.

എന്നിലെ ഉത്തരേന്ത്യക്കാരന്‍ വല്ലാതെ അസ്വസ്ഥനാണ്.’ എന്ന കുറിപ്പോടെ ആഷിക തന്‍റെ എക്സ് ഹാന്‍റിലില്‍ പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കിയത്.

ദഹിപ്പൂരി ഓർഡർ ചെയ്ത യുവതിക്ക് തൈരും പൂരിയും രണ്ടായിട്ടാണ് നല്‍കിയത്.

അതേസമയം മറ്റ് സാധനങ്ങളൊന്നും ചിത്രത്തിലില്ലായിരുന്നു.

ചിലര്‍ ഇത് കുറ്റകരമാണെന്ന് എഴുതി. മറ്റ് ചിലര്‍ എല്ലാം ഒന്നിച്ച്‌ കിട്ടണമെങ്കില്‍ വില്ക്കുന്നിടത്തേക്ക് പോകൂവെന്ന് യുവതിയെ ഉപദേശിച്ചു.

  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ

മറ്റൊരു കുറിപ്പില്‍ ദഹിപ്പൂരിക്കൊപ്പം പ്രധാനപ്പെട്ട സംഗതികളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതി ചൂണ്ടിക്കാണിച്ചു.

അതേസമയം ഇത് പ്രാദേശിക പ്രശ്നമല്ലെന്നും ഡെലിവറി പ്രശ്നം മാത്രമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്
[masterslider id="10"]

Related posts